നെഗറ്റിവിറ്റി കണ്ടാല്‍ മാറിപ്പോവുക; സ്‌റ്റൈലിഷ് ഫോട്ടോയുമായി അഹാന കൃഷ്ണ

കറുപ്പണിഞ്ഞ് സ്റ്റൈലിഷ് ലുക്കില്‍ നില്‍ക്കുന്ന ചിത്രമാണ് അഹാന പോസ്റ്റ് ചെയ്തത്

അഹാന കൃഷ്ണ/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:41 am IST

കഴിഞ്ഞ ദിവസമാണ് അഹാന കൃഷ്ണയുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉയര്‍ന്നത്. പൃഥ്വിരാജിന്റെ സിനിമയില്‍ നിന്ന് അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങള്‍കൊണ്ടാണെന്ന ആരോപണവുമായി താരത്തിന്റെ അച്ഛന്‍ കൃഷ്ണകുമാര്‍ തന്നെയാണ് രംഗത്തെത്തിയത്. അതിന് പിന്നാലെ അച്ഛന്റെ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് അഹാനയും എത്തി. ഇപ്പോള്‍ വിവാദങ്ങള്‍ക്ക് മറുപടിയായി താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. 

കറുപ്പണിഞ്ഞ് സ്റ്റൈലിഷ് ലുക്കില്‍ നില്‍ക്കുന്ന ചിത്രമാണ് അഹാന പോസ്റ്റ് ചെയ്തത്. 'നിങ്ങള്‍ നെഗറ്റിവിറ്റി കാണുകയാണെങ്കില്‍ മാറി നടന്നു പോവുക സിംപിള്‍'- എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ബ്ലാക്ക് പാന്റും ടോപ്പും ഹൈ ഹീല്‍സും അണിഞ്ഞുകൊണ്ടുള്ളതാണ് താരത്തിന്റെ ചിത്രം. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ജിക്‌സനാണ് ഫോട്ടോ എടുത്തത്. നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. 

സിനിമ തിരക്കുകളില്‍ നിന്ന് മാറി പോണ്ടിച്ചേരിയാലാണ് താരമിപ്പോള്‍. അതിനിടയിലാണ് വിവാദം ഉയര്‍ന്നുവന്നത്. പൃഥ്വിരാജ് നായകനാകുന്ന ഭ്രമം സിനിമയില്‍ നിന്നും അഹാനയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. എന്നാല്‍ ഞാന്‍ ആരെക്കുറിച്ചും ഒന്നും പറഞ്ഞിട്ടില്ലെന്നും ഈ ഡ്രാമയില്‍ തനിക്കൊരു പങ്കുമില്ലെന്നും അഹാന വ്യക്തമാക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now