എഐ അല്ല, എട്ട് വര്‍ഷത്തിന് ശേഷം താടിയെടുത്ത് യാഷ്; 'റോക്കി ഭായ്' അങ്ങനെ 'പൂക്കി ഭായ്' ആയി, വിഡിയോ

താടിയില്ലാത്ത ലുക്ക് എഐ സൃഷ്ടിയാണെന്ന് ചിലര്‍ സംശയിച്ചിരുന്നു

Yash
Yash
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :23 ഫെബ്രുവരി 2026, 3:04 pm IST

സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടോക്‌സിക്. കെജിഎഫിന് ശേഷം യാഷ് അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഗീതു മോഹന്‍ദാസ് ആണ്. ചിത്ത്രിന്റെ ടീസറും ഗ്ലിംപ്‌സി വിഡിയോയുമൊക്കെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. റോക്കി ഭായ്ക്ക് ശേഷം യാഷ് എത്തുമ്പോള്‍ വയലന്‍സും ആക്ഷനുമൊക്കെ ഒരു പടി മുകളില്‍ തന്നെയായിരിക്കുമെന്നാണ് ടീസര്‍ നല്‍കിയ സൂചന.

യാഷ് രണ്ട് ലുക്കിലാണ് ചിത്രത്തിലെത്തുന്നത്. താടിയുള്ള റായയായും ക്ലീന്‍ ഷേവ് ചെയ്ത ടിക്കറ്റ് ആയും. ടീസറിലെ യാഷിന്റെ ക്ലീന്‍ ഷേവ് ലുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു. എട്ട് വര്‍ഷത്തിന് ശേഷമാണ് യാഷിന്റെ മേക്കോവര്‍. റോക്കി ഭായ് ആകാന്‍ വളര്‍ത്തിയ താടി ഇപ്പോഴാണ് താരം വടിക്കുന്നത്. അതുകൊണ്ട് തന്നെ യാഷിനെ റോക്കി ഭായ് ആയി മാത്രം കണ്ട് ശീലിച്ചവര്‍ക്ക് ഞെട്ടലുണ്ടാക്കുന്നതായിരുന്നു പുതിയ ലുക്ക്.

ഇതിനിടെ താടിയില്ലാത്ത ലുക്ക് എഐ സൃഷ്ടിയാണെന്ന് ചിലര്‍ സംശയിച്ചിരുന്നു. എന്നാല്‍ അത് തെറ്റാണെന്ന് വ്യക്തമായിരിക്കുകയാണ്. കഥാപാത്രമാകാനുള്ള തന്റെ തയ്യാറെടുപ്പ് വിഡിയോ യാഷിന്റെ ടീം തന്നെ പങ്കുവച്ചിരിക്കുകയാണ്. ടോക്‌സിക്കല്‍ രണ്ട് ഗെറ്റപ്പിലാണ് യാഷ് എത്തുന്നത്. അച്ഛനും മകനുമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

അതേസമയം താടിയില്ലാത്ത യാഷിന്റെ ലുക്ക് ചിലര്‍ കയ്യടിക്കുകയും ചിലര്‍ ട്രോളുകയും ചെയ്യുന്നുണ്ട്. താടി ഉണ്ടായിരുന്നപ്പോഴാണ് മാസ് എന്നാണ് ചിലര്‍ പറയുന്നത്. താടിയില്ലാത്തപ്പോള്‍ മാസ് അപ്പീല്‍ ഇല്ലെന്നാണ് വിമര്‍ശനം. അതേസമയം എപ്പോഴും ഒരേ ലുക്കില്‍ തന്നെ വന്നാല്‍ ബോറടിക്കുമെന്നും റോക്കി ഭായ് ആയി മാത്രം എല്ലാ കാലത്തും നില്‍ക്കാന്‍ പറ്റില്ലെന്നതും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

News Now

Summary

Yash gets rid of his beard after 8 years to be Ticket in Toxic. Makeover video gets fans emotional.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics