നടൻ രജത് ബെദിയുടെ കാറിടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു

മാരകമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിലാക്കി നടന്‍ കടന്ന് കളഞ്ഞു എന്ന പരാതിയെ തുടര്‍ന്ന് രജത് ബേദിക്കെതിരേ കേസെടുത്തിരുന്നു

ബോളിവുഡ് നടന്‍ രജത് ബേദി
Last Updated :20 January 2024, 8:48 am IST
Edited by :migrator

മുംബൈ; ബോളിവുഡ് നടൻ രജത് ബേദിയുടെ കാറിടിച്ച് ​ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു.  മുംബൈ സ്വദേശിയായ രാജേഷ് ദൂതാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അന്ധേരിക്കടുത്തായിരുന്നു അപകടം നടന്നത്. മുംബൈ കൂപ്പര്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ഇരിക്കെയാണ് രാജേഷ് മരിച്ചത്. മാരകമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിലാക്കി നടന്‍ കടന്ന് കളഞ്ഞു എന്ന പരാതിയെ തുടര്‍ന്ന് രജത് ബേദിക്കെതിരേ കേസെടുത്തിരുന്നു.

അന്ധേരിയിലെ ക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അപകടം. വഴിയാത്രക്കാരന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ രജത് ബേദി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ പരിക്കേറ്റയാളെ രജത് ബേദി ആശുപത്രിയില്‍ എത്തിച്ചു. അപകടമുണ്ടായ വിവരം പൊലീസില്‍ അറിയിക്കുകയും ചെയ്തു. തന്റെ കാറിടിച്ചാണ് രാജേഷിന് പരിക്കേറ്റതെന്ന് രജത് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. സഹായിക്കാമെന്ന് ഉറപ്പുപറഞ്ഞ രജത് അല്പസമയത്തിന് ശേഷം സ്ഥലം വിട്ടതായി രാജേഷിന്റെ കുടുംബം ആരോപിച്ചു. 

ഐ.പി.സി., മോട്ടോര്‍ വാഹന നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നടനെതിരേ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ അശ്രദ്ധമൂലം സംഭവിച്ച മരണത്തിനും കേസെടുത്തിരിക്കുകയാണ്. നടന്റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വേണ്ടത്ര തെളിവുകള്‍ ലഭിച്ചില്ലെന്ന് പോലീസ് പറയുന്നു. ഹൃതിക് റോഷന്‍ നായകനായ കോയിമില്‍ ഗയ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ ബേദി അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now