നിങ്ങൾക്ക് തെറ്റി, ഇത് ദിനേശ് കാർത്തിക്കല്ല; തകർപ്പൻ ലുക്കിൽ തമിഴ് ഹാസ്യതാരം

ഇതുവരെ കാണാത്ത ലുക്കിലാണ് അൻപത്തിരണ്ടുകാരനായ താരം എത്തുന്നത്

ഫോട്ടോഷൂട്ട് ചിത്രങ്ങൾ, കൊച്ചി രാജാവിൽ വൈയ്യാപുരി/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:38 am IST

കണ്ടാൽ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കാണെന്ന് തോന്നുമെങ്കിലും നിങ്ങൾക്ക് തെറ്റി. സ്റ്റൈലിഷ് ​ഗെറ്റപ്പിലെത്തി ആരാധകരെ ഞെട്ടിപ്പിക്കുന്നത്  തമിഴ് ഹാസ്യതാരം വൈയ്യപുരിയാണ്. ഇതുവരെ കാണാത്ത ലുക്കിലാണ് അൻപത്തിരണ്ടുകാരനായ താരം എത്തുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രങ്ങൾ. 

Story image

വെള്ള ബനിയനും നീല ജാക്കറ്റും പാന്റും ധറിച്ചാണ് വൈയ്യപുരി എത്തുന്നത്. ഇതിനൊപ്പം സ്റ്റൈലൻ കണ്ണടയും തൊപ്പിയും കൂടിയായതോടെ ആള് ചുള്ളനായി. പുത്തൻ ലുക്കിൽ തിരിച്ചറിയാനാവുന്നില്ലെന്നാണ് ആരാധകരുടെ കമന്റ്. താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ എത്തുന്നുണ്ട്. 

Story image
Story image
Story image

1990–2000 കാലഘട്ടത്തിൽ വടിവേലുവിനൊപ്പം തമിഴ് ഹാസ്യരംഗത്ത് തിളങ്ങി നിന്ന താരമാണ് വൈയ്യപുരി. തുള്ളാതെ മനവും തുള്ളും, ജെമിനി, രാവണൻ എന്നീ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. നിവിൻ പോളിയുടെ ലവ് ആക്‌ഷന്‍ ഡ്രാമ, ദിലീപിന്റെ കൊച്ചിരാജാവ് എന്നീ മലയാളചിത്രങ്ങളിലും വൈയ്യപുരി അഭിനയിച്ചിട്ടുണ്ട്. 

Story image
Story image
Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now