അഞ്ജലി അമീര്‍ ഇനി കോളെജിലേക്ക്,സിനിമയിലല്ല ജീവിതത്തില്‍ 

പ്രവേശന നടപടികള്‍ പൂര്‍ത്തിയായാല്‍ ഈ വര്‍ഷം മുതൽ അഞ്ജലിക്ക് പഠനം ആരംഭിക്കാം

Last Updated :20 January 2024, 8:02 am IST


മമ്മൂട്ടിയുടെ നായികയായി പ്രേക്ഷകഹൃദയം കീഴടക്കിയ മലയാളത്തിലെ ആദ്യ ട്രാന്‍സ്ജെൻഡർ നായിക അഞ്ജലി അമീര്‍ ഇനി കോളെജിലേക്ക്. കേൾക്കുമ്പോൾ അടുത്ത സിനിമയിൽ കോളെജ് വിദ്യാർത്ഥിയായി അഞ്ജലി വേഷമിടുമെന്നാ‌യിരിക്കും ആദ്യം തോന്നുക. പക്ഷെ സിനിമയിലല്ല ജീവിതത്തിലാണ് അ‍ഞ്ജലി കോളെജിലെത്തിയിരിക്കുന്നത്. കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളെജിൽ ഈ വർഷം വിദ്യാർത്ഥിയായി അഞ്ജലിയുമുണ്ടാകും.  

കോളെജിലെത്തിയ അഞ്ജലി പ്രിന്‍സിപ്പലിനെ നേരിട്ടുകണ്ടു. താരത്തെ കോളെജ് യൂണിയൻ ഭാരവാഹികളും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിക്കുകയും ചെയ്തു. പ്രവേശന നടപടികള്‍ പൂര്‍ത്തിയായാല്‍ ഈ വര്‍ഷം മുതൽ അഞ്ജലിക്ക് പഠനം ആരംഭിക്കാം. 

മലയാളം ഐഛിക വിഷമായി എടുത്ത് പഠിക്കാനാണ് താരത്തിന്റെ തീരുമാനം. ഒരിക്കല്‍ കൈമോശം വന്നതെല്ലാം തിരിച്ചുപിടിയ്ക്കണമെന്നും തുടർന്നു പഠിക്കണമെന്നാണ് ആ​ഗ്രഹമെന്നും അഞ്ജലി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

അഞ്ജലി അമീര്‍ ഇനി കോളെജിലേക്ക്,സിനിമയിലല്ല ജീവിതത്തില്‍