അടുത്ത കല്ല്യാണപെണ്ണ് അഹാന? ബാറ്റണ്‍ കൈമാറി പേളി (ചിത്രങ്ങള്‍)

പേളിഷ് വിവാഹത്തിനിടെ നടന്ന ഒരു ചെറിയ സംഭവമാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്

Last Updated :20 January 2024, 7:59 am IST

ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് അതിഗംഭീരമായാണ് പേര്‍ളിഷ് വിവാഹം ആഘോഷമാക്കിയത്. കിടിലന്‍ ബ്രൈഡല്‍ ഷവര്‍ പരിപാടികളും രാത്രിമുഴുവന്‍ നീണ്ടുനിന്ന ഹല്‍ദി-മെഹന്ദി ആഘോഷങ്ങളുമെല്ലാം പിന്നിട്ട് ഇന്നലെ ശ്രീനിഷ് പേളിക്ക് താലിചാര്‍ത്തി. അത്യുഗ്രന്‍ വിവാഹസത്കാര പരിപാടികളാണ് ഇതിന് പിന്നാലെ നടന്നത്. 

Story image

ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് പേളിക്കൊപ്പം നിരന്നുനിന്ന ബ്രൈഡ്‌സ്‌മെയിഡുകളായിരുന്നു ഇന്നലെയും പ്രധാന ആകര്‍ഷണം. സിനിമാതാരങ്ങളും പേളിയുടെ അടുത്ത സുഹൃത്തുക്കളുമായ ദീപ്തി സതി, ഷോണ്‍ റോമി, അഹാന കൃഷ്ണകുമാര്‍ എന്നിവരും പേളിയുടെ ബ്രൈഡ്‌സ്‌മെയിഡുകളായി ഒപ്പമുണ്ടായിരുന്നു.

Story image

എന്നാല്‍ അടുത്ത വിവാഹം അഹാനയുടേതാണോ എന്നാണ് പുതിയ ചര്‍ച്ച. പേളിഷ് വിവാഹത്തിനിടെ നടന്ന ഒരു ചെറിയ സംഭവമാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

Story image

ക്രിസ്ത്യന്‍ മതാചാര പ്രകാരമുള്ള വിവാഹമാണ് ഇന്നലെ ആലുവയിലെ ചൊവ്വര പള്ളിയില്‍ വച്ച് നടന്നത്. ഇതിന് പിന്നാലെ പതിവ് ആചാര പ്രകാരം വധു സുഹൃത്തുക്കള്‍ക്ക് നേരെ പൂച്ചെണ്ട് എറിഞ്ഞു. പൂച്ചെണ്ട് ലഭിക്കുന്നയാള്‍ അടുത്ത വധു ആകുമെന്നാണ് ഇതിന്റെ പിന്നിലെ കഥ. ഇങ്ങനെ ഇന്നലെ പേളി എറിഞ്ഞ പൂച്ചെണ്ട് വന്നെത്തിയത് അഹാനയുടെ കൈയ്യിലാണെന്നതാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. 

Story image

എന്നാല്‍ താന്‍ അടുത്തൊന്നും വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അഹാനയുടെ വാക്കുകള്‍. ' ഞാന്‍ വളരെ പുറകിലാണ് നിന്നിരുന്നത്. കാരണം അടുത്തൊന്നും വിവാഹം കഴിക്കാന്‍ എനിക്ക് ഉദ്ദേശമില്ല. അതുകൊണ്ടുതന്നെ ഒപ്പമുള്ള മറ്റ് ബ്രൈഡ്‌സ്‌മെയ്ഡുകള്‍ക്ക് ലഭിക്കട്ടെ എന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷെ പേളി അത് എറിഞ്ഞപ്പോള്‍ പലരുടെ കൈകളിലൂടെ കൈമാറി അതൊടുവില്‍ എന്റെ കൈയ്യില്‍ വന്നെത്തുകയായിരുന്നു', അഹാന കുറിച്ചു. 

ഇതില്‍ നിന്നു മറ്റൊരു പാഠവും താന്‍ പഠിച്ചെന്നാണ് അഹാന കുറിച്ചിരിക്കുന്നത്. നമ്മള്‍ പുറകെ ചെന്നില്ലെങ്കിലും ചില കാര്യങ്ങള്‍ നമ്മളിലേക്ക് തനിയെ എത്തിച്ചേരും എന്നാണ് അത്.

Story image
Story image
Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

അടുത്ത കല്ല്യാണപെണ്ണ് അഹാന? ബാറ്റണ്‍ കൈമാറി പേളി (ചിത്രങ്ങള്‍)