അഭിനയം നിർത്തുന്നതിനെ കുറിച്ച് ആലോചിച്ചു: ഭാവന
വിവാഹത്തിന് ശേഷം ഇരു കുടുംബങ്ങളുടെയും പ്രോത്സാഹനം തനിക്ക് കൂടുതല്‍ കരുത്ത് പകരുന്നു
തമിഴ് ചിത്രം 96ന്റെ കന്നട പതിപ്പിലൂടെ ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുകയാണ് നടി ഭാവന. 99 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഗണേഷ് ആണ് നായകന്. കന്നട നിര്‍മാതാവ് നവീനുമായുള്ള വിവാഹത്തിന് ശേഷം ഇരു കുടുംബങ്ങളുടെയും പ്രോത്സാഹനം തനിക്ക് കൂടുതല്‍ കരുത്ത് പകരുന്നുവെന്ന് ഭാവന ഒരു അഭിമുഖത്തില്‍ പറഞ്ഞു. സിനിമയിലെ തുടക്കകാലത്ത് അഭിനയം നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് ആ തീരുമാനം മാറിയെന്നും ഭാവന പറയുന്നു.
നല്ല കഥാപാത്രങ്ങള്‍ തേടിയെത്തിയാല്‍ ഞാന്‍ എന്തായാലും അഭിനയിക്കും. വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തുമെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. എന്നോട് അങ്ങനെ ആരും ആവശ്യപ്പെട്ടിട്ടുമില്ല. സിനിമയില്‍ തുടക്കകാലത്ത് അഭിനയം നിര്‍ത്തണമെന്നൊക്കെ തോന്നിയിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ ഒരുപാട് സിനിമകള്‍ എന്നെ തേടിയെത്തി. പിന്നീട് തമിഴിലും മറ്റു ഭാഷകളിലും അഭിനയിക്കാന്‍ സാധിച്ചുവെന്ന് ഭാവന പറഞ്ഞു.
സിനിമയില്‍ ഏറെ സൗഹൃദങ്ങളുണ്ട്. ശില്‍പ്പ ബാല, രമ്യ നമ്പീശന്, മഞ്ജു വാര്യര്‍, മൃദുല, സംയുക്ത വര്‍മ, ഷഫ്ഹ, സയനോര, ശ്രിദ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ ഇന്ദ്രജിത്ത് ഇവരെല്ലാം എനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്. നവീനെ
റോമിയോ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് നവീനെ ആദ്യമായി പരിചയപ്പെടുന്നത്. തുടക്കത്തില്‍ പ്രൊഫഷണല്‍ കാര്യങ്ങള്‍ മാത്രമേ ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. എനിക്കാണെങ്കില്‍ അന്ന് കന്നട സംസാരിക്കാന്‍ അറിയില്ല. കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി. ആ സൗഹൃദം പ്രണയമായെന്നും ഭാവന പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: സിജെപി വാർത്താ സമ്മേളനം ഉച്ചക്ക് രണ്ടിന്
പിങ്ക് സ്ത്രീകളുടെ നിറമായത് എങ്ങനെ? അറിയാം പിന്നിലെ കഥ
കായികതാരങ്ങളോടുള്ള സമീപനത്തിൽ കേരളം 10 വർഷം പിറകിൽ; തമിഴ്നാട്ടിലേക്ക് മാറിയേക്കുമെന്ന് ഒളിമ്പ്യൻ ശ്രീശങ്കർ

രാത്രി മുഴുവൻ കുതിർത്തു വയ്ക്കാൻ പാടില്ല, വാൾനട്ട് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


