അമല ഇപ്പോള്‍ തിരമാലകളുമായി പോരാടുകയാണ്; വൈറലായി ചിത്രം 

സര്‍ഫിങ് പഠിക്കുന്നു എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്

Last Updated :20 January 2024, 7:57 am IST

തെന്നിന്ത്യയിലെ താരസുന്ദരിയായി വളര്‍ന്ന താരമാണ് അമല പോള്‍. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ അമല പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അത്തരത്തില്‍ പങ്കുവച്ച പുതിയ ചിത്രമാണ് വൈറലാകുന്നത് 

സര്‍ഫിങ് പഠനത്തിലാണ് അമല പോള്‍ ഇപ്പോള്‍. എന്ത് ചോദ്യത്തിനും ഉത്തരം കിട്ടുന്ന സ്ഥലമാണ് കടലോരം, സ്‌കൂള്‍ കാലത്തിലേക്ക് തിരിച്ചുപോവുകയാണ്, ഇത്തവണ സര്‍ഫിങ് സ്‌കൂളിലേക്കാണ്.സര്‍ഫിങ് പഠിക്കുന്നു എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. പുതുശ്ശേരിയിലെ ബീച്ചിലാണ് അമല പോള്‍ സര്‍ഫിങ് പരിശീലിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തോളമായി സര്‍ഫിങ് പരിശീലനത്തിലാണ് താരം.

അമലയെ അഭിനന്ദിക്കുന്നുണ്ടെങ്കിലും  കാണുന്നത് പോലെ അത്ര എളുപ്പമുള്ള പരിപാടിയല്ല ഇതെന്നും ഉപ്പുവെള്ളം നന്നായി കുടിക്കേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പുകളും ആരാധകര്‍ നല്‍കുന്നുണ്ട്.. കെ ആര്‍ വിനോദ് സംവിധാനം ചെയ്യുന്ന അതോ അന്ത പറവൈ പോല്‍, രത്‌ന കുമാര്‍ സംവിധാനം ചെയ്യുന്ന ആടൈ തുടങ്ങിയവയാണ് അമലയുടെ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

അമല ഇപ്പോള്‍ തിരമാലകളുമായി പോരാടുകയാണ്; വൈറലായി ചിത്രം