'അവനെ അങ്ങ് തട്ടിയേക്ക്'; രഞ്ജിത്തിന് ചാക്കോച്ചന്റെ 'ഉത്തരവ്' 

പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ചയിലെ താരത്തിന്റെ ​ഗെറ്റപ്പ് സഹിതമായിരുന്നു ട്രോൾ

Last Updated :20 January 2024, 8:08 am IST
Edited by :migrator

മലയാളികളുടെ ഇഷ്ടനടന്‍ കുഞ്ചാക്കോ ബോബനുമായി സംവിധായകൻ രഞ്ജിത്ത് ശങ്കര്‍ നടത്തിയ ഒരു സൗഹൃദ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കുഞ്ചാക്കോ ബോബനെക്കുറിച്ചുള്ള ഒരു ട്രോളിൽ നിന്നാണ് സംഭാഷണത്തിന്റെ തുടക്കം. 

"ചരിത്രവേഷങ്ങള്‍ മലയാളത്തില്‍ ചെയ്യാന്‍ മമ്മൂട്ടി ആണ് മികച്ചത് എന്നു പറയുന്നവര്‍ ചാക്കോച്ചന്റെ പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച കാണാത്തവര്‍ ആണ്" എന്നുള്ള ട്രോൾ രഞ്ജിത്ത് ചാക്കോച്ചന് അയക്കുകയായിരുന്നു. പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ചയിലെ താരത്തിന്റെ ​ഗെറ്റപ്പ് സഹിതമായിരുന്നു ട്രോൾ. 'എനിക്കിട്ടു പണിയാന്‍ ഒരുങ്ങിയേക്കുവാണല്ലേ ദുഷ്ടാ' എന്നായിരുന്നു ഞൊടിയിടയിലുള്ള ചാക്കോച്ചന്റെ മറുപടി. ആരോ തനിക്ക് ഫോര്‍വേഡ് ചെയ്തതാണെന്നും സിനിമ താന്‍ കണ്ടിട്ടില്ലെന്നും ഉടൻ കാണുമെന്നും രഞ്ജിത്ത് പറഞ്ഞു. 'അവനെയങ്ങു തട്ടിയേക്കൂ..'വെന്നായിരുന്നു പിന്നീടുവന്ന ചാക്കോച്ചന്റെ മെസേജ്. 

വാട്സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് രഞ്ജിത്ത് ശങ്കര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയായിരുന്നു. പോസ്റ്റ് ഇതിനോടകം നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

'അവനെ അങ്ങ് തട്ടിയേക്ക്'; രഞ്ജിത്തിന് ചാക്കോച്ചന്റെ 'ഉത്തരവ്'