'അവസാന ശ്വാസം വരെ ഞാന്‍ അവനെ സംരക്ഷിക്കും'; രംഭ പറയുന്നു 

സിനിമയില്‍ നിന്ന് വിട്ടു നിന്നെങ്കിലും കുടുംബത്തിലെ സന്തോഷനിമിഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാന്‍ രംഭ മറക്കാറില്ല.

Last Updated :20 January 2024, 12:20 am IST

ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത് തെന്നിന്ത്യന്‍ സിനിമയില്‍ പേരെടുത്ത നടിയാണ് രംഭ. ഒരു പിടി നല്ല കഥാപാത്രങ്ങളിലുടെ സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടാനും രംഭയ്ക്ക് സാധിച്ചു.വിവാഹത്തോടെ അഭിനയ ജീവിതത്തോട് രംഭ വിടപറഞ്ഞു. സിനിമയില്‍ നിന്ന് വിട്ടു നിന്നെങ്കിലും കുടുംബത്തിലെ സന്തോഷനിമിഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാന്‍ രംഭ മറക്കാറില്ല.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് രംഭ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്‍മം നല്‍കിയത്. കുഞ്ഞിന്റെ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് താരമിപ്പോള്‍. മകനെ കയ്യില്‍ എടുക്കുമ്പോള്‍ താന്‍ സ്വര്‍ഗത്തിലാണെന്ന് തോന്നുവെന്നും കുഞ്ഞിന്റെ സ്പര്‍ശം മനോഹരമായ ഒരു അനുഭവമാണെന്നും രംഭ പറഞ്ഞു. 'അവന്റെ കണ്ണുകള്‍ ഞാന്‍ സ്വപ്നം കണ്ടതിനേക്കാള്‍ തേജസ്സുള്ളതാണ്. എന്റെ അവസാന ശ്വാസം വരെ താന്‍ അവന്റെ സംരക്ഷകയാണ്'രംഭ കൂട്ടിച്ചേര്‍ത്തു. 

Story image

അമേരിക്കയില്‍ ബിസിനസ്സുകാരനായ ഇന്ദ്രകുമാര്‍ പത്മനാഭന്‍ ആണ് രംഭയുടെ ഭര്‍ത്താവ്. മക്കളായ ഏഴുവയസ്സുകാരി ലാന്യയും മൂന്നു വയസ്സുകാരി സാഷയും രംഭയ്ക്ക് കൂട്ടുണ്ട്. മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് രംഭ പങ്കുവച്ച സീമന്തത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

'അവസാന ശ്വാസം വരെ ഞാന്‍ അവനെ സംരക്ഷിക്കും'; രംഭ പറയുന്നു