ആഘോഷരാവില്‍ ആമിയുടെ ഓഡിയോ ലോഞ്ച്; ചിത്രങ്ങള്‍ കാണാം
റീല്‍ ആന്റ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ പി തോമസും റോബന് റോച്ചയും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമ കമല്‍ ആണ് സംവിധാനം ചെയ്യുന്നത്.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയുടെ ഓഡിയോ ലോഞ്ച് ഇന്നലെ കഴിഞ്ഞു. ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു.
ഇന്നലെ വൈകുന്നേരം ലുലുമാളില്‍ നിന്നുമായിരുന്നു ആമിയുടെ മ്യൂസിക് ലോഞ്ച് നടത്തിയത്. റീല്‍ ആന്റ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ പി തോമസും റോബന് റോച്ചയും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമ കമല്‍ ആണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരെല്ലാം പരിപാടിയില്‍ പങ്കെടുത്തിരുന്നു.
കറുത്ത കുര്‍ത്തയും മെറ്റല്‍ ജിമിക്കിയുമണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് മഞ്ജു വാര്യര്‍ ചടങ്ങിനെത്തിയത്. ചിത്രത്തിന്റെ സംവിധായകന് കമല്‍, ടൊവിനോ തോമസ്, മുരളീ ഗോപി തുടങ്ങിയവരെല്ലാം ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തിരുന്നു. പരിപാടിയുടെ ചിത്രങ്ങള്‍ കാണാം...


















Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്



