ഗായകൻ ജി വേണു​ഗോപാലിനെയും വിഡിയോയിൽ കാണാം

Last Updated :20 January 2024, 8:20 am IST

News Now

ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന്‍റെ ഭാഗമായി ഭക്തർക്ക് അന്നദാനവുമായി നടനും എംപിയുമായ സുരേഷ് ഗോപിയും ഭാര്യ രാധികയും. പൊങ്കാലയോടനുബന്ധിച്ച് നിരവധിപ്പേർ സന്നിധിയിൽ ഭക്ഷണം വിളമ്പാൻ എത്താറുണ്ട്. ഇക്കൂട്ടത്തിലാണ് സുരേഷ് ഗോപിയും ഭാര്യയും എത്തിയത്.

ആറ്റുകാലമ്മയ്ക്ക് പ്രണാമം എന്ന അടിക്കുറിപ്പോടെ വിഡിയോ അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുമുണ്ട്. ​ഗായകൻ ജി വേണു​ഗോപാലിനെയും വിഡിയോയിൽ കാണാം.

അതേസമയം ആറ്റുകാല്‍ പൊങ്കാലക്ക് എത്തുന്ന സ്ത്രീകള്‍ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. രോഗലക്ഷണങ്ങളോ രോഗബാധിതരുമായി ഇടപഴകിയവരോ പൊങ്കാല ചടങ്ങിൽ പങ്കെടുക്കരുതെന്ന് പറഞ്ഞ അദ്ദേഹം ആറ്റുകാല്‍ പൊങ്കാലയുമായി ഉയരുന്ന ആശങ്കള്‍ ചില ഉന്നങ്ങള്‍ വച്ചുകൊണ്ടുള്ളതാണെന്നും ആളുകളെ ഭീതിപ്പെടുത്തി ഓടിക്കാന്‍ നോക്കേണ്ടെന്നും കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആറ്റുകാലിൽ അന്നദാനവുമായി സുരേഷ് ​ഗോപിയും ഭാര്യയും; വിഡിയോ