ഇതാണോ ഹോളിവുഡ് സ്റ്റൈല്‍ ഗ്രാഫിക്‌സ്; 2.0 ടീസറിനെതിരേ ആരാധകര്‍

പ്രതീക്ഷിച്ച നിലയിലേക്ക് ചിത്രത്തിന്റെ ഗ്രാഫിക്‌സ് ഉയര്‍ന്നില്ല എന്നാണ് പ്രധാന വിമര്‍ശനം

Last Updated :20 January 2024, 12:18 am IST


ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന രജനീകാന്ത് ചിത്രം 2.0 യുടെ ടീസര്‍ പുറത്തുവിട്ടു. എന്നാല്‍ ടീസറിന് അത്ര മികച്ച പ്രതികരണമല്ല ലഭിക്കുന്നത്. പ്രതീക്ഷിച്ച നിലയിലേക്ക് ചിത്രത്തിന്റെ ഗ്രാഫിക്‌സ് ഉയര്‍ന്നില്ല എന്നാണ് പ്രധാന വിമര്‍ശനം. സൂപ്പര്‍ ഹിറ്റ് രജനീ ചിത്രം എന്തിരന്റെ തുടര്‍ച്ചയാണ് 2.0.  

ഗ്രാഫിക്‌സിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തിന് 500 കോടി രൂപയാണ് മുതല്‍ മുടക്ക്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ്കുമാര്‍, ആമി ജാക്‌സണ്‍ എന്നിവര്‍ പ്രധാന റോളില്‍ എത്തുന്നുണ്ട്. ഇരട്ട റോളിലാണ് 2.0 വില്‍ രജനീകാന്ത് എത്തുന്നത്. ദുഷ്ടശക്തിയെ എതിരിടാനായി ചിറ്റിയെ തിരികെ കൊണ്ടുവരുന്നതാണ് ചിത്രം. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന രീതിയിലുള്ള ഗ്രാഫിക്‌സ് 2.0 വിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ടീസറില്‍ ഗ്രാഫിക്കല്‍ രംഗങ്ങളുണ്ടെങ്കിലും ആരാധകര്‍ ഇതില്‍ സംതൃപ്തരാകാത്തത് ഇതുകൊണ്ടാണ്. 

മൂവായിരത്തോളം വരുന്ന സാങ്കേതിക വിദഗ്ധരാണ് സിനിമയുടെ ഭാഗമായത്. ഏറെ നാളായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം നവംബര്‍ 29 നാണ് തീയെറ്ററില്‍ എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

ഇതാണോ ഹോളിവുഡ് സ്റ്റൈല്‍ ഗ്രാഫിക്‌സ്; 2.0 ടീസറിനെതിരേ ആരാധകര്‍