ഇതാണ് മറുപടി, അനുമോള്‍ക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി

ഈയൊരൊറ്റ മറുപടിയിലൂടെ സോഷ്യല്‍ മീഡിയയുടെ താരങ്ങളായി മാറുകയാണ് അനുമോളും ഫോട്ടോഗ്രാഫര്‍ ഫെയിം മണിയും.

Last Updated :19 January 2024, 11:57 pm IST

കൊച്ചി: ഉടലാഴത്തിന്റെ പോസ്റ്ററിനു താഴെ വന്ന കമന്റിന് അനുമോള്‍ നല്‍കിയ മറുപടിക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കൈയടി. ഈയൊരൊറ്റ മറുപടിയിലൂടെ സോഷ്യല്‍ മീഡിയയുടെ താരങ്ങളായി മാറുകയാണ് അനുമോളും ഫോട്ടോഗ്രാഫര്‍ ഫെയിം മണിയും.

ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരം നേടിയ മണി 12 വര്‍ഷത്തിനു ശേഷം വെള്ളിത്തിരയില്‍ എത്തുന്ന ചിത്രമാണ് ഉടലാഴം. മണി വീണ്ടും അഭിനയിക്കാനെത്തുന്നു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് സ്‌നിമാസ്വാദകര്‍ സ്വീകരിച്ചത്. ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്യുന്ന ഉടലാഴത്തില്‍ അനുമോളാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Story image

ഈ ചിത്രത്തിന്റെ പോസ്റ്റര്‍ അനുമോള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ഈ പോസ്റ്ററിന്റെ താഴെ മണിയെ പരിഹസിച്ചെഴുതിയ ആള്‍ക്ക് അനുമോള്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരുക്കുന്നത്. കുറച്ച് മാന്യതയോടെ പെരുമാറിയാല്‍ നന്നായിരുന്നു, അഭിനയിക്കാന്‍ മിടുക്ക് ഉള്ളവരെയാണ് സിനിമയ്ക്ക് വേണ്ടത്, അല്ലാതെ നാക്കിന് എല്ലില്ലാത്തവരെയല്ല എന്നായിരുന്നു അനുമോളുടെ മറുപടി. വര്‍ണവിവേചനം നടത്തിയയാള്‍ക്ക് അനുമോള്‍ നല്‍കിയ മറുപടി അര്‍ഹിക്കുന്നത് തന്നെ എന്നാണ് സോഷ്യല്‍ മീഡിയയിലെ പലരും അഭിപ്രായപ്പെട്ടത്.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

Malayalam Cinema News | Mollywood News | Gossips| Samakalika Malayalam