നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറിന് ആണ്‍കുഞ്ഞ് പിറന്നു. 'ഇറ്റ്‌സ് എ ബോയ്' എന്നെഴുതിയ നീല ബലൂണുകളും പിടിച്ച് നില്‍ക്കുന്ന സൗബിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്

Last Updated :20 January 2024, 8:00 am IST

News Now

കൊച്ചി: നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറിന് ആണ്‍കുഞ്ഞ് പിറന്നു. 'ഇറ്റ്‌സ് എ ബോയ്' എന്നെഴുതിയ നീല ബലൂണുകളും പിടിച്ച് നില്‍ക്കുന്ന സൗബിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല. കോഴിക്കോട് സ്വദേശി ജാമിയ സാഹിറാണ് സൗബിന്റെ ഭാര്യ. 2017 ഡിസംബര്‍ 16നായിരുന്നു ഇവരുടെ വിവാഹം. 

സഹ സംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിന്‍ പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ സൗബിന്റെ പി ടി മാഷിന്റെ കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. പിന്നീട് മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ സൗബിന്‍ വേഷമിട്ടു.

Story image


സൗബിന്‍ സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പറവ എന്ന ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സൗബിന്‍ നേടിയിരുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉപ്പ ആയീട്ടാ'; സൗബിന്‍ ഷാഹിറിന് ആണ്‍കുഞ്ഞ്