ഒരു സിനിമയില്‍ 45 വേഷമോ? ഗിന്നസ് റെക്കോര്‍ഡിലെത്തി ഈ മലയാളി

' ആരാണ് ഞാന്‍'  ചിത്രത്തില്‍ ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിലെ കുരങ്ങ് മുതല്‍ ബുദ്ധന്‍, ശ്രീകൃഷ്ണന്‍, ക്രിസ്തു, ഗലീലിയോ, ഡാവിഞ്ചി എന്ന് തുടങ്ങി സത്യസായി ബാബയുടെ വേഷം വരെ ഡോക്ടര്‍  ജോണ്‍സണ്‍ 

Last Updated :20 January 2024, 12:19 am IST

കൊച്ചി: ഒരു സിനിമയില്‍ 45 വേഷങ്ങളിലെത്തിയതിന് മലയാളിയായ ഡോക്ടര്‍ ജോണ്‍സണ്‍ ജോസഫ് ഗിന്നസ് ലോക റെക്കോര്‍ഡിലേക്ക്. ' ആരാണ് ഞാന്‍'  ചിത്രത്തില്‍ ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിലെ കുരങ്ങ് മുതല്‍ ബുദ്ധന്‍, ശ്രീകൃഷ്ണന്‍, ക്രിസ്തു, ഗലീലിയോ, ഡാവിഞ്ചി എന്ന് തുടങ്ങി സത്യസായി ബാബയുടെ വേഷം വരെ ഡോക്ടര്‍  ജോണ്‍സണ്‍ ജോസഫ് അവതരിപ്പിച്ചിരുന്നു. 

Story image

റോയി പല്ലിശ്ശേരിയാണ് സിനിമയുടെ മേക്കപ്പ് നിര്‍വ്വഹിച്ചത്. പി ആര്‍ ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം നേരത്തേ റിലീസ് ചെയ്തിരുന്നു. ഗ്ലോബ് മാന്‍ എന്ന തത്വചിന്തകനായ മനുഷ്യന്റെ ചിന്തകളും അന്വേഷണങ്ങളും യാത്രയുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. കൊട്ടാരക്കര ലോട്ടസ് ഹാര്‍ട്ട് ആശുപത്രിയുടെ സ്ഥാപകനാണ്‌ കാര്‍ഡിയോളജിസ്റ്റായ ഡോക്ടര്‍ ജോണ്‍സണ്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഒരു സിനിമയില്‍ 45 വേഷമോ? ഗിന്നസ് റെക്കോര്‍ഡിലെത്തി ഈ മലയാളി