കലാഭവന്‍ മണിയുടെ മരണത്തില്‍ സിനിമയില്‍ പുതിയ വെളിപ്പടുത്തല്‍; സിബിഐ വിനയന്റെ മൊഴിയെടുക്കും

വിനയന്റെ പുതിയ ചിത്രമായ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം

Last Updated :20 January 2024, 12:18 am IST

കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് സംവിധായകന്‍ വിനയനില്‍ നിന്നും സിബിഐ മൊഴിയെടുക്കും. വിനയന്റെ പുതിയ ചിത്രമായ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. വിനയന്‍ ബുധനാഴ്ച തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ ഹാജരാകും. 

ചിത്രത്തിന്റെ ക്ലൈമാക്‌സിലാണ് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. ഈ വെളിപ്പെടുത്തലിന്റെ യാഥാര്‍ത്ഥ്യം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സിബിഐ വിനയന്റെ മൊഴിയെടുക്കുന്നത്. 

കലഭവന്‍ മണിയുടെ മരണം കൊലപാതകമാണാണെന്ന് ബന്ധുക്കള്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് അ്‌ന്വേഷണം സിബിഐക്ക് വിട്ടത്. 2016 മാര്‍ച്ച് ആറിന് ആയിരുന്നു കലാഭവന്‍ മണിയുടെ മരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കലാഭവന്‍ മണിയുടെ മരണം; വിനയനില്‍ നിന്നും സിബിഐ മൊഴിയെടക്കും