മോഹന്‍ലാല്‍ മരക്കാര്‍ വേഷത്തില്‍ നില്‍ക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്

Last Updated :20 January 2024, 12:22 am IST

News Now

മോഹന്‍ലാൽ കേന്ദ്രകഥാപാത്രമായെത്തുന്ന പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍, അറബിക്കടലിന്‍റെ സിംഹത്തിന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്. ചിത്രീകരണത്തിനിടയിലെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. മോഹന്‍ലാല്‍ മരക്കാര്‍ വേഷത്തില്‍ നില്‍ക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. 

ചരിത്രം രേഖപ്പെടുത്തുന്ന നാല് മരയ്ക്കാര്‍മാരില്‍ നാലാമന്റെ കഥയാണ്‌  ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിന്‍റെ പ്രമേയം. ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രീകരണം. ഊട്ടി, രാമേശ്വരം എന്നിവടമാണ് മറ്റ് ലൊക്കേഷനുകൾ. നൂറ് ദിവസത്തെ ഒറ്റഷെഡ്യൂളില്‍ ഹൈദരാബാദില്‍ തന്നെ ചിത്രത്തിന്റെ ഭൂരിഭാ​ഗം ചിത്രീകരണവും പൂര്‍ത്തിയാകും.

Story image

സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരനിര എത്തുന്ന ചിത്രത്തിൽ ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും വേഷമിടുന്നുണ്ട്. മോഹന്‍ലാല്‍, അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. സംവിധായകൻ ഫാസിലിനും ചിത്രത്തിൽ പ്രധാന റോൾ ഉണ്ടന്നാണ് റിപ്പോർട്ടുകൾ.

സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും  ചിത്രത്തിലുണ്ടാവും. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരും കോണ്‍ഫിഡന്‍റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുഞ്ഞാലി മരക്കാറായി മോഹൻലാൽ; വൈറലായി ലൊക്കേഷൻ ചിത്രങ്ങൾ