കേരളത്തെ സഹായിക്കൂ; അഭ്യര്‍ത്ഥനയുമായി നയന്‍താര
കേരളം വീണ്ടും പ്രളയക്കെടുതിയില്‍ വലയുകയാണെന്നും എല്ലാവരും നാടിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും സഹായങ്ങള്‍ നല്‍കുകയും വേണമെന്നാണ് താരം സോഷ്യല്‍മീഡിയയില്‍ കുറിച്ചത്
മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര. കേരളം വീണ്ടും പ്രളയക്കെടുതിയില്‍ വലയുകയാണെന്നും എല്ലാവരും നാടിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും സഹായങ്ങള്‍ നല്‍കുകയും വേണമെന്നാണ് താരം സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. കേരള ജനത വീണ്ടും കഷ്ടപ്പെടുന്നതില്‍ ദുഃഖമുണ്ടെന്നും ഇതിനെ മറികടക്കാന്‍ ഒരുമിച്ചു നില്‍ക്കണം എന്നുമാണ് നയന്‍താര കുറിക്കുന്നത്. വസ്ത്രങ്ങളായും മറ്റ് അവശ്യസാധനങ്ങള്‍ നല്കി കേരളത്തെ സഹായിക്കണമെന്നും താരം കുറിക്കുന്നു.
ദുരിതത്തില്‍ പെട്ടവര്‍ക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും താമസിക്കുന്നതിനുള്ള ഇടവും ഒരുക്കിക്കൊടുക്കണമെന്നും കേരളത്തോട് കരുണ കാട്ടണമെന്ന് ദൈവത്തോടു പ്രാര്‍ത്ഥിക്കാമെന്നും നയന്‍താര ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിന് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റുകളും താരം ഷെയര്‍ ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
CCRAS JRF Recruitment 2026: ജൂനിയർ റിസർച്ച് ഫെലോ തസ്തികയിൽ 20 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
വിപ്രോ ലിമിറ്റഡിൽ അവസരം: എച്ച്.ആർ ഓപ്പറേഷൻസ് വിഭാഗത്തിൽ ഇന്റേൺഷിപ്പ്; കൊച്ചിയിൽ നിയമനം

കോഹ്ലിയുടെ റെക്കോർഡ് തകർത്ത് റെൻഷോ!


