ചലച്ചിത്ര നിര്‍മ്മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു

ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച വീട്ടുവളപ്പില്‍ നടക്കും

Last Updated :20 January 2024, 12:10 am IST
Edited by :migrator

തൃശൂര്‍ : പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ തൃശൂരില്‍ വെച്ച് ഹൃദയാഘാതം ഉണ്ടായി. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ശനിയാഴ്ച വീട്ടുവളപ്പില്‍ നടക്കും.

ദിലീപ് മുഖ്യ വേഷത്തില്‍ അഭിനയിച്ച വെള്ളരിപ്രാവിന്റെ ചങ്ങാതിയാണ് ബിജോയ് നിര്‍മ്മിച്ച ആദ്യ സിനിമ. റോമന്‍സ്, ഉത്സാഹ കമ്മിറ്റി, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, ജോര്‍ജേട്ടന്‍സ് പൂരം എന്നിവയാണ് ബിജോയ് നിര്‍മ്മിച്ച സിനിമകള്‍. 

Story image

ചിത്രീകരണം നടക്കുന്ന വികടകുമാരനാണ് ബിജോയ് നിര്‍മ്മിച്ച അവസാന ചിത്രം. വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും പ്രധാന വേഷങ്ങലിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബോബന്‍ സാമുവലാണ്. ആമ്പല്ലൂര്‍ ചാന്ദ്‌നി തിയേറ്റര്‍ ഉടമ കൂടിയാണ് ബിജോയ് ചന്ദ്രന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ചലച്ചിത്ര നിര്‍മ്മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു