
'ഞാന്‍ പോരാടും, അതിജീവിക്കും'; ഇത് ഞാനാണ്, എന്റെ കഥയാണ് - അമല പോള്‍
ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള സൂചന നല്കി അമല പോസ്റ്റർ പങ്കുവച്ചു
അമല പോള്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ഇതിനോടകം ഏറെ ചർച്ചയായ ആടൈ ജൂലൈ 19 ന് തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസം പുറത്തിറങ്ങി സിനിമാപ്രേമികൾ ഒന്നടങ്കം ഏറ്റെടുത്ത ടീസറിന് പിന്നാലെ ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ കൂടെ പൂറത്തുവിട്ടിരിക്കുകയാണ്.
ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള സൂചന നല്കി അമലയും പോസ്റ്റർ പങ്കുവച്ചു.
'ഞാന്‍ പോരാടും, അതിജീവിക്കും. തടസ്സങ്ങള്‍ വരട്ടെ, അത് വലുതോ ചെറുതോ ആകട്ടെ. ഞാന്‍ തിളങ്ങും, ഞാൻ ഉയര്‍ന്നു നില്ക്കും. അവയെ തകര്‍ത്ത് ഇല്ലാതാക്കും, ആ പൊടിപടലങ്ങൾ പറത്തിക്കളയും. എന്റെ കരുത്തില്‍ മാത്രമാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ പോരാടും, അതിജീവിക്കും. സ്വാതന്ത്ര്യത്തിനും സന്തോഷത്തിനും വേണ്ടി. കാരണം നിങ്ങൾക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ആര്‍ക്കും നിങ്ങളെ തോല്‍പ്പിക്കാനാവില്ല.ഇത് ഞാനാണ്, എന്റെ കഥയാണ്", പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് അമല കുറിച്ചു.
കാമിനി എന്ന കഥാപാത്രത്തെയാണ് അമല ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വയലന്‍സ് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

വിലകൂടിയ ക്ലീനറുകൾ വേണ്ട; ജനൽച്ചില്ലുകൾ വെട്ടിത്തിളങ്ങാൻ വിനാഗിരിയും വെള്ളവും മതി!
'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോഗിക്കും'

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!


