
News Now
ഗ്ലാസില്‍ ഒളിപ്പിച്ച നിലയില്‍; കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി

വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

സമൂഹമാധ്യമങ്ങളിലൂടെ ജഗതി ശ്രീകുമാറിനെ കൊല്ലരുതെന്ന് മകള്‍ പാര്‍വ്വതി. അദ്ദേഹത്തിന് എന്തെങ്കിലും ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അങ്ങോട്ട് വിളിച്ച് അറിയിച്ചോളാം, വെറുതെ എന്തെങ്കിലും കേള്‍ക്കുമ്പോള്‍ക്കും സമൂഹമാധ്യമങ്ങളിലൂടെ ഫോര്‍വേഡ് ചെയ്യരുതെന്നും ജഗതിയുടെ മകള്‍ അഭ്യര്‍ത്ഥിച്ചു.
അദ്ദേഹം ആയുസ്സും ആരോഗ്യത്തോടുകൂടിയും പേയാടുള്ള വീട്ടില്‍ സന്തോഷവാനായിട്ട് ഇരിപ്പുണ്ടെന്നും പാര്‍വതി പറയുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെ ആയിരുന്നു പാര്‍വതിയുടെ വൈകാരികമായ പ്രതികരണം.
'കലാകാരന്മാര്‍ എന്നുള്ളത് പന്താടാനുള്ള ഒരു വ്യക്തിത്വമല്ല എന്നുള്ളത് മനസിലാക്കണം. അവര്‍ക്കുമുണ്ട് വികാരങ്ങള്‍ അത് നിങ്ങള്‍ മനസിലാക്കണം. ഞങ്ങള്‍ എന്തുമാത്രം പരിശ്രമം എടുത്താണ് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാന്‍ നോക്കുന്നത് എന്നുള്ളത് നിങ്ങള്‍ ചിന്തിക്കണം. ഈ ന്യൂസ് കാണുമ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന മെന്റല്‍ ഷോക്ക്, മെന്റല്‍ ഡിപ്രഷന്‍ കാരണം വീണ്ടും അദ്ദേഹം ഡൗണ്‍ ആയി പോകുകയാണ്'- പാര്‍വ്വതി പറഞ്ഞു.
അഥവാ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ താന്‍ തന്നെ അത് ഫേസ്ബുക്ക് വഴി അറിയിച്ചോളാമെന്നും പാര്‍വ്വതി പറയുന്നുണ്ട്. 'അദ്ദേഹത്തെ കൊല്ലരുത് എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നോട്ടെ.. എത്രയോ നല്ല കഥാപാത്രങ്ങളായി നിങ്ങളുടെ മുന്നില്‍ കരയിപ്പിച്ചും ചിരിപ്പിച്ചും, ചിന്തിപ്പിച്ചും ഒരായിസിനു പോരാതെയുള്ള കഥാപാത്രങ്ങളെ സമ്മാനിച്ചിരിക്കുന്ന ഒരു വ്യക്തിയാണ് ജഗതി ശ്രീകുമാര്‍. അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ നിങ്ങള്‍ ഒന്നും ചെയ്തില്ലെങ്കിലും, പ്രാര്‍ത്ഥിക്കുക. ഒരു മകളുടെ എളിയ അഭ്യര്‍ത്ഥനയാണ്. അദ്ദേഹം സന്തോഷവാനായിട്ട് ഇരിപ്പുണ്ട് ഒരു കുഴപ്പവുമില്ല' പാര്‍വ്വതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
