നടന്‍ വിശാല്‍ വിവാഹിതനാകുന്നു? പക്ഷേ വധു വരലക്ഷ്മി അല്ല
താരം ഉടന്‍ വിവാഹിതനാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്
തമിഴ് നടന്‍ വിശാല്‍ വിവാഹത്തെക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. നടിയും നടന്‍ ശരത്ത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുമായി താരം പ്രണയത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ വിവാഹ വാര്‍ത്ത പുറത്തുവരികയാണ്. തമിഴിലെ പ്രമുഖ ന്യൂസ് പേപ്പറായ ദിന തന്തിയാണ് വിശാലിന്റെ വിവാഹത്തെക്കുറിച്ച് വാര്‍ത്ത നല്‍കിയത്. താരം ഉടന്‍ വിവാഹിതനാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വരലക്ഷ്മിയെ അല്ല താരം വിവാഹം കഴിക്കുന്നത്. ഹൈദരാബാദ് സ്വദേശിയായ അനിഷയാണ് വിശാലിന്റെ വധു.
വരലക്ഷ്മിയുമായി വിശാല്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ പരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നു. എന്നിട്ടും ഇരുവരും ഒരുമിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇതോടെ ഇരുവരും വിവാഹിതരാകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ സിനിമരംഗത്തെ ഞെട്ടിച്ചുകൊണ്ടാണ് ഇപ്പോള്‍ വിശാലിന്റെ വിവാഹ വാര്‍ത്ത പുറത്തുവരുന്നത്.
നടിഗര്‍ സംഘത്തിന്റേയും തമിഴി സിനിമ നിര്‍മാതാക്കളുടെ കൗണ്‍സിലിന്റേയും തലവനായ വിശാല്‍ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ 20 നാണ് ചെന്നൈ ടി നഗറിലുളള തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ഓഫിസിനു മുന്നിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് വിശാലിനെ കസ്റ്റഡിയിലെടുത്തത്. വിശാല്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുന്നൂറോളം നിര്‍മ്മാതാക്കള്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും അവര്‍??? ഓഫീസ് പൂട്ടുകയും ചെയ്തിരുന്നു. എന്നാല്‍ വിശാല്‍ പൂട്ട് പൊളിച്ച് ഓഫിസിന് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്നാണ് സംഭവങ്ങള്‍ വിശാലിന്റെ അറസ്റ്റില്‍ കലാശിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





