നടി മിയ വിവാഹിതയാകുന്നു, നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ 

ബി​സി​ന​സു​കാ​ര​നാ​യ അ​ശ്വി​ൻ ഫി​ലി​പ്പാ​ണ് വ​ര​ൻ

Last Updated :20 January 2024, 8:24 am IST
Edited by :migrator

നടി മി​യ ജോ​ർ​ജ് വി​വാ​ഹി​ത​യാ​കു​ന്നു. ബി​സി​ന​സു​കാ​ര​നാ​യ അ​ശ്വി​ൻ ഫി​ലി​പ്പാ​ണ് വ​ര​ൻ. കോ​ട്ട​യം സ്വ​ദേ​ശി​യാണ് അശ്വിൻ. ഇരുവരുടെയും വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞു. വിവാഹം സെ​പ്റ്റം​ബ​റി​ർ നടക്കുമെന്നാണ് സൂചന. എന്നാൽ ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണം നടിയുടെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. 

അ​ൽ​ഫോ​ൻ​സാ​മ്മ ടെ​ലി​ഫി​ലി​മി​ലൂടെയും ടെ​ലി​വി​ഷ​ൻ സീ​രി​യ​ലി​ലൂ​ടെയും പ്രേക്ഷകശ്രദ്ധ നേടിയ മിയ രാ​ജ​സേ​ന​ൻ സം​വി​ധാ​നം ചെ​യ്ത ഒ​രു സ്മോൾ ഫാ​മി​ലി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തിയത്.  ചേ​ട്ടാ​യീ​സ് എ​ന്ന സി​നി​മ​യി​ലൂ​ടെ​ ആദ്യമായി നായികയായി. ഡോക്ടർ ലവ്, റെഡ് വൈൻ, മെമ്മറീസ്, വിശുദ്ധൻ, മിസ്റ്റർ ഫ്രോഡ്, അനാർക്കലി, പാവാട, ബ്രദേഴ്‌സ് ഡേ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 

പാ​ലാ ഏ​ഴാ​ച്ചേ​രി സ്വ​ദേ​ശി ജോ​ർ​ജി​ൻറെ​യും മി​നി​യു​ടെ​യും മ​ക​ളാ​ണ് മി​യ. പാ​ലാ അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ നി​ന്നു ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ൽ ഡി​ഗ്രി​യും, സെ​ൻറ് തോ​മ​സ് കോ​ള​ജി​ൽ നി​ന്നു മാ​സ്റ്റ​ർ ഡി​ഗ്രി​യു​മെ​ടു​ത്തു. 

Story image
Story image
Story image
Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

നടി മിയ വിവാഹിതയാകുന്നു, നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ