നടി വിദ്യ ഉണ്ണി വിവാഹിതയായി; ചിത്രങ്ങൾ കാണാം 

ജോമോൾ, ജലജ, വിനീത് തുടങ്ങിയ താരങ്ങൾ വിവാഹ ചടങ്ങുകളിൽ പങ്കെടുത്തു

Last Updated :20 January 2024, 7:54 am IST
Edited by :migrator

പ്രശസ്ത നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയായി. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കടേശ്വരൻ ആണ് വരന്‍.

സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ് സഞ്ജയ്. ഇന്നലെയായിരുന്നു ഇരുവരുടെയും വിവാഹം. ജോമോൾ, ജലജ, വിനീത് തുടങ്ങിയ താരങ്ങൾ വിവാഹ ചടങ്ങുകളിൽ പങ്കെടുത്തു. 

Story image

'ഡോക്ടര്‍ ലവ്' എന്ന ചിത്രത്തിലാണ് വിദ്യ ആദ്യമായി അഭിനയിച്ചത്.  2011ൽ പുറത്തിറങ്ങിയ ആദ്യ ചിത്രത്തിന് ശേഷം  'ത്രിജി തേര്‍ഡ് ജനറേഷന്‍' എന്ന ചിത്രത്തിൽ മാത്രമാണ് വിദ്യ പിന്നീട് അഭിനയിച്ചത്.

Story image

അഭിനയത്തിൽ അത്ര സജീവമല്ലായിരുന്നെങ്കിലും സഹോദരി ദിവ്യ ഉണ്ണിക്കൊപ്പം സ്‌റ്റേജ് പ്രോഗ്രാമുകളിൽ സജീവമായി പങ്കെടുത്തിരുന്നു. അവാർഡ് വേദികളിലും ചില ടെലിവിഷന്‍ ഷോകളിലും അവതാരകയായും വിദ്യ പ്രേഷകരുടെ മുന്നിലെത്തിയിട്ടുണ്ട്.

കൊല്ലം അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ വിദ്യ ഹോങ്കോങില്‍ കോഗ്‌നിസെന്ററില്‍ ഉദ്യോഗസ്ഥയാണ്.

Story image
Story image
Story image
Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

നടി വിദ്യ ഉണ്ണി വിവാഹിതയായി; ചിത്രങ്ങൾ കാണാം