
നടി വിദ്യാ ഉണ്ണി വിവാഹിതയാകുന്നു: ചിത്രങ്ങള്‍ കാണാം
കൊല്ലം അമൃത സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ വിദ്യ ഹോങ്കോങില്‍ കോഗ്നിസെന്ററില്‍ ഉദ്യോഗസ്ഥയാണ്
പ്രശസ്ത നടിയും അഭിനേത്രിയുമായ ദിവ്യാ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യാ ഉണ്ണി വിവാഹിതയാകുന്നു. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കടേശ്വരനാണ് വരന്. സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ് സഞ്ജയ്.
കൊല്ലം അമൃത സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ വിദ്യ ഹോങ്കോങില്‍ കോഗ്നിസെന്ററില്‍ ഉദ്യോഗസ്ഥയാണ്. 'ഡോക്ടര്‍ ലവ്' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് വിദ്യ. എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് 2011ല്‍ 'ഡോക്ടര്‍ ലവ്' എന്ന ചിത്രത്തില്‍ വിദ്യ അഭിനയിക്കുന്നത്.
ആദ്യ ചിത്രത്തിന് തന്നെ മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയിരുന്നെങ്കിലും അഭിനയത്തില്‍ വിദ്യ അത്ര സജീവമല്ലായിരുന്നു. ഡാന്‍സര്‍ കൂടിയായ വിദ്യ സഹോദരി ദിവ്യ ഉണ്ണിയ്ക്കൊപ്പം നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും സജീവമായി പങ്കെടുത്തിരുന്നു. 'ത്രിജി തേര്‍ഡ് ജനറേഷന്' എന്നൊരു ചിത്രത്തിലും വിദ്യ അഭിനയിച്ചിരുന്നു. ചില ടെലിവിഷന്‍ ഷോകളുടെ അവതാരകയായും വിദ്യ ഉണ്ണി പ്രേഷകരുടെ മുന്നിലെത്തി.


Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്

ചർമത്തിന് തിളക്കം, ഹൃദയത്തിന് കരുതൽ; സ്ട്രോബെറിയുടെ ഗുണങ്ങളറിയാം
കറിക്ക് ഉപ്പ് കൂടിയോ? ഗ്രേവി, ഡ്രൈ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കാം

'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്


