
നടി സോഫിയ മൈല്‍സിന്റെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു
സോഫിയ മൈല്‍സിന്റെ പിതാവ് പീറ്റര്‍ മൈല്‍സ് അന്തരിച്ചു

നടി സോഫിയ മൈല്‍സിന്റെ പിതാവ് പീറ്റര്‍ മൈല്‍സ് അന്തരിച്ചു. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സോഫിയ തന്നെയാണ് അച്ഛന്റെ മരണം അറിയിച്ചത്.
'ആര് ഐ പി പീറ്റര്‍ മൈല്‍സ്. എന്റെ പ്രിയപ്പെട്ട അച്ഛന് മണിക്കൂറുകള്‍ക്ക് മുന്‍പ് വിടപറഞ്ഞു. ഒടുവില്‍ കൊറോണ വൈറസ് ആണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്', മരണവാര്‍ത്ത പങ്കുവച്ചുള്ള ട്വീറ്റില്‍ സോഫിയ കുറിച്ചു.
ശനിയാഴ്ച അച്ഛനുമൊത്തുള്ള ചിത്രം സോഫിയ പങ്കുവച്ചിരുന്നു. നല്ല ഓര്‍മ്മകള്‍ എന്നാണ് അച്ഛനും സഹോദരനുമൊത്തുള്ള ചിത്രത്തോടൊപ്പം സോഫിയ കുറിച്ചത്. മുന്‍പ് ആശുപത്രികിടക്കയില്‍ നിന്നുള്ള അച്ഛന്റെ ചിത്രവും സോഫിയ പങ്കുവച്ചിരുന്നു.
ഡോക്ടര്‍ ഹൂ, മൂണ്‍ലൈറ്റ്, അണ്ടര്‍വേള്‍ഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ ഹോളിവുഡ് നടിയാണ് സോഫിയ.
My father, my brother and I . A nice memory to share given what Dad is going through now . pic.twitter.com/Gz6G3zd19E
â Sophia Myles (@SophiaMyles) March 21, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



