
News Now
'ഞാന് എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മലയാളത്തില് ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില് ഭാഗമായ നമിതാ പ്രമോദ് പ്രിയദര്ശന് സംവിധാനം ചെയ്യുന്ന നിമിറിലൂടെ തമിഴില് അരങ്ങേറ്റം കുറിക്കുകയാണ്. മലയാളത്തില് വന് വിജയമായി തീര്ന്ന മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പാണ് നിമിര്.
മഹേഷിന്റെ പ്രതികാരം റിലീസ് ചെയ്തപ്പോള് ചിത്രം കണ്ടിരുന്നെങ്കിലും ഇതിന്റെ തമിഴ് റീമെയ്കിലേക്ക് ജിംസിയുടെ വേഷം ചെയ്യാന് തന്നെ ക്ഷണിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് നമിത അടുത്തിടെ നല്കിയ അഭിമുഖത്തില് പറഞ്ഞു. തമിഴ് പ്രേക്ഷകര്ക്ക് ആസ്വാധ്യകരമാകും വിധം കഥയില് മാറ്റം വരുത്തിയാണ് ചിത്രം ഒരുക്കുന്നതെന്ന് മുമ്പ് റിപ്പോര്ട്ടുകള് ഉണ്ടായിരുന്നു. മഹേഷിന്റെ പ്രതികാരം എന്ന മലയാളം ചിത്ത്രതിന്റെ കഥാതന്തു അതുപോലെതന്നെ പുനരാവിഷ്കരിക്കപ്പെടുമ്പോഴും നിമിര് മലയാളത്തില് ഇറങ്ങിയ വേര്ഷനുമായി താരതമ്യം ചെയ്യാന് കഴിയില്ലെന്നാണ് നമിത പറയുന്നത്.
'ചിത്രത്തില് ഒരു വേഷം ചെയ്യണമെന്ന് പ്രിയന്സര് വിളിച്ചു പറഞ്ഞിരുന്നു. പക്ഷെ ഷൂട്ടിംഗിന് എത്തുമ്പോഴാണ് നായികാ കഥാപാത്രമായ ജിംസിയെയാണ് ഞാന് അവതരിപ്പിക്കുന്നതെന്ന് അറിയുന്നത്', നമിത പറയുന്നു. നിമിറില് എത്തുമ്പോള് ജിംസി എന്ന കഥാപാത്രത്തിന്റെ പേര് മലര് എന്നായി മാറുകയാണ്. മഹേഷിന്റെ പ്രതികാരത്തില് അപര്ണ അവതരിപ്പിച്ചതില് നിന്ന് തന്റെ കഥാപാത്രത്തിന് വ്യത്യാസം കൊണ്ടുവരാന് മനഃപൂര്വമായ ശ്രമം നടത്തിയിട്ടുണ്ടെന്നും മലരിലേക്ക് തന്റെതായ ഇന്പുട്ട് നല്കാനായി സിനിമ അപര്ണയുടെ കഥാപാത്രം പിന്നീട് കാണാതിരുക്കുകയാണ് ചെയ്തതെന്നും നമിത പറഞ്ഞു.
തമിഴ് മനസ്സിലാക്കാനും സംസാരിക്കാനും കഴിയുന്നതുകൊണ്ട് ആദ്യ ചിത്രമായിരുന്നാലും വലിയ പ്രശ്നമൊന്നും ഷൂട്ടിംഗിനിടയില് അനുഭവപ്പെട്ടില്ലെന്ന് നമിത പറയുന്നു. തമിഴ് സംസാരിക്കുമെങ്കിലും ചിത്രത്തില് മലര് എന്ന കഥാപാത്രത്തിന് ശബ്ദം നല്കിയത് നമിതയല്ല. 'സിനിമയിലെ എന്റെ കഥാപാത്രം വളരെ വേഗത്തിലാണ് സംസാരിക്കുന്നത്. അത്തരത്തിലാണ് സിനിമയിലെ ഡയലോഗുകളെല്ലാം. അതുകൊണ്ടാണ് ഡബ്ബ് ചെയ്യാതിരുന്നത്', നമിത പറഞ്ഞു.
മലയാള സിനിമകളില് നൃത്തരംഗങ്ങളില് നിറഞ്ഞുനില്ക്കാറുള്ള നമിതയ്ക്ക് നിമിറില് ഏറ്റവും ഇഷ്ടപ്പെട്ടതും ഫ്ലാഷ് മോബ് രംഗം തന്നെ. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഗാനങ്ങള് കോര്ത്തിണക്കി ചെയ്തിരിക്കുന്ന ഈ നൃത്തരംഗം ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗമാകുമെന്നാണ് കരുതുന്നതെന്നും നമിത പറഞ്ഞു.
മലയാളത്തില് ദിലീപ് നായകനാകുന്ന കുമാരസംഭവം, പ്രൊഫസര് ഡിന്ങ്കന് എന്നിവയാണ് നമിത ഇപ്പോള് ചെയ്തുകൊണ്ടിരിക്കുന്ന ചിത്രങ്ങള്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


