പ്രിയാമണി വിവാഹിതയായി: വീഡിയോ കാണാം 

പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളും വസ്ത്രങ്ങളുമായിരുന്നു പ്രിയാമണി വിവാഹത്തിന് ഉപയോഗിച്ചിരുന്നത്.

Last Updated :19 January 2024, 11:57 pm IST
Edited by :migrator

നടി പ്രിയാമണിയും വ്യവസായി മുസ്തഫ രാജും വിവാഹിതരായി. ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. വളരെ ലളിതമായ ചടങ്ങുകളോടെയാണ് ഇവരുടെ വിവാഹം നടന്നത്. 

പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളും വസ്ത്രങ്ങളുമായിരുന്നു പ്രിയാമണി വിവാഹത്തിന് ഉപയോഗിച്ചിരുന്നത്. മലയാളി വരന്‍മാരെപ്പോലെത്തന്നെയായിരുന്നു മുസ്തഫയുടെയും വേഷവിധാനം. 

ഇന്നു നടക്കുന്ന റിസപ്ഷനില്‍ സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് ഇരുപത്തിയേഴിന് മുംബൈയില്‍ വച്ചു നടക്കുന്ന വിവാഹ സല്‍ക്കാരത്തോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും. റിസപ്ഷന് കൊച്ചിയിലെ പ്രമുഖ ഫാഷന്‍ ഡിസൈനറും നടിയുമായ പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ഡിസൈന്‍ ചെയ്ത വസ്ത്രമായിരിക്കും പ്രിയാമണി ധരിക്കുക. 

Story image

ഇരുവരും രണ്ടു മതത്തില്‍പ്പെട്ടവര്‍ ആയതിനാലാണ് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതെന്ന് പ്രിയാമണി നേരത്തെ പറഞ്ഞിരുന്നു. ഞങ്ങള്‍ രണ്ട് മതത്തില്‍ പെട്ട ആള്‍ക്കാരാണ്. രണ്ട് മതത്തിന്റെ വിശ്വാസത്തെയും വ്രണപ്പെടുത്തണം എന്നാഗ്രഹമില്ല. അതുകൊണ്ടാണ് റജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചത്. എല്ലാം ഭംഗിയായി നടന്നാല്‍ രജിസ്റ്റര്‍ വിവാഹം നടത്താം എന്നത് നേരത്തെ ഞങ്ങള്‍ രണ്ട് പേരും തന്നെ ഒരുമിച്ചെടുത്ത തീരുമാനിച്ച കാര്യമാണെന്നും പ്രിയാമണി പറഞ്ഞു. 

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

നീണ്ടപ്രണയത്തിനൊടുവില്‍ അവരൊന്നായി