പറന്നുയര്‍ന്ന് പാര്‍വ്വതി: ഉയരെയുടെ ട്രെയിലര്‍ പുറത്ത്

പാര്‍വതിയുടെ അഭിനയജീവിതത്തിലെ ശക്തമായ കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Last Updated :20 January 2024, 7:59 am IST

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഉയരെയുടെ ട്രെയിലര്‍ പുറത്ത്. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ ജീവിതത്തെ വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രത്തില്‍ പാര്‍വതി തിരുവോത്താണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആസിഫ് അലിയും ടൊവിനോ തോമസുമാണ് ചിത്രത്തിലെ നായകന്‍മാര്‍. 

എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ഉയരെ നിര്‍മിക്കുന്നത്. സിദ്ദിഖ്, പ്രതാപ് പോത്തന്‍, പ്രേംപ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ബോബിസഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കുന്നത്. ഗോപിസുന്ദറാണ് സംഗീതം. ഗാനരചന റഫീഖ് അഹമ്മദും ഷോബിയും. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. 

പാര്‍വതിയുടെ അഭിനയജീവിതത്തിലെ ശക്തമായ കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനങ്ങളുമെല്ലാം നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉയരെ ഏപ്രില്‍ 26ന് തീയേറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

പറന്നുയര്‍ന്ന് പാര്‍വ്വതി: ഉയരെയുടെ ട്രെയിലര്‍ പുറത്ത്