ഭര്‍ത്താവില്‍ നിന്നുള്ള പീഡനത്തെ തുടര്‍ന്ന് ആത്മചെയ്യുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

Last Updated :20 January 2024, 8:19 am IST

News Now

ബാംഗളൂര്‍; കന്നഡ പിന്നണി ഗായിക സുസ്മിതയെ (26) വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. അന്നപൂര്‍ണേശ്വരി നഗറിലെ വീട്ടിനുള്ളില്‍ ഇന്ന് രാവിലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. 

ഭര്‍ത്താവില്‍ നിന്നുള്ള പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ശരത് കുമാറാണ് സുസ്മിതയുടെ ഭര്‍ത്താവ്. ജീവനൊടുക്കുകയാണ് എന്നു പറഞ്ഞ് മരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് അമ്മക്ക് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. മണ്ഡ്യ സ്വദേശിനിയായ സുസ്മിത 5 വര്‍ഷം മുന്‍പാണ് ചലച്ചിത്രമേഖലയില്‍ സജീവമായത്.

യുവഗായികയുടെ അപ്രതീക്ഷിത മരണം സഹപ്രവര്‍ത്തകരേയും ആരാധകരേയും ഞെട്ടിച്ചിരിക്കുകയാണ്. അന്നപൂര്‍ണേശ്വരി നഗര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തു. ഹാലി തപ്പു, ശ്രീസമന്യ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെയാണ് ശ്രദ്ധേയയാകുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിന്നണിഗായിക സുസ്മിത വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍