
പുറത്താക്കിയത് അറിയിച്ചിട്ടില്ല ; തിരിച്ചെടുത്തതും : ദിലീപ്
നടി പരാതി നല്കിയിരുന്നെങ്കില് സംഘടന വിശദീകരണം ചോദിക്കണമായിരുന്നു

കൊച്ചി : താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയതും തിരിച്ചെടുത്തതും രേഖാമൂലം അറിയിച്ചിട്ടില്ലെന്ന് നടന് ദിലീപ്. അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന ആരോപണങ്ങള്‍ ശരിയല്ല. നടിയുടെ അവസരങ്ങള്‍ താന്‍ നഷ്ടപ്പെടുത്തിയിട്ടില്ല. നടി പരാതി നല്കിയിരുന്നെങ്കില് സംഘടന വിശദീകരണം ചോദിക്കണമായിരുന്നു. വിഷയത്തില്‍ പരസ്യപ്രതികരണത്തിന് നിയമവിലക്കുണ്ടെന്നും ദിലീപ് സൂചിപ്പിച്ചു.
അതേസമയം ആക്രമണത്തിന് ഇരയായ നടിയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് അമ്മ ഭാരവാഹികള്‍ സൂചിപ്പിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ ഭാരവാഹികള്‍ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല.
അതിനിടെ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിക്കെതിരെ കേരള സമൂഹത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മന്ത്രിമാരും രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലെ നിരവധി പ്രമുഖരും അമ്മയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ലഫ്റ്റനന്റ് കേണല്‍ പദവിയിലുള്ള മോഹന്‍ലാല്‍ പ്രസിഡന്റായിരിക്കെ ഇത്തരം നടപടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈനും തുറന്നടിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ജോണ്‍ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്തു
പാലക്കാട് വാഹനാപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശിനി മരിച്ചു

'ലാല്‍ ആ ചിത്രത്തിലുള്ളത് ആര്‍ക്കും അറിയില്ലായിരുന്നു, മാസികക്കാരെ ഭീഷണിപ്പെടുത്തി'; സര്‍പ്രൈസ് കാമിയോയെക്കുറിച്ച് കമല്‍

നഴ്സുമാർക്ക് അവസരം... റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം


