വളരെ വേഗമാണ് 'പ്രിയങ്ക അമ്മയാവാന്‍ പോകുന്നു' വെന്ന വാര്‍ത്ത പ്രചരിച്ചത്. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ആ രഹസ്യം പ്രിയങ്കയുടെ അമ്മ മധു ചോപ്ര തന്നെ

Last Updated :20 January 2024, 7:56 am IST

News Now

ഗ്രേപ് വൈന്‍  ഡ്രസിലുള്ള പ്രിയങ്കയുടെ ഫോട്ടോ കണ്ടവരെല്ലാം ഞെട്ടി. വളരെ വേഗമാണ് 'പ്രിയങ്ക അമ്മയാവാന്‍ പോകുന്നു' വെന്ന വാര്‍ത്ത പ്രചരിച്ചത്. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ആ രഹസ്യം പ്രിയങ്കയുടെ അമ്മ മധു ചോപ്ര തന്നെ വെളിപ്പെടുത്തുകയാണ്. ആ കേട്ട വാര്‍ത്തയൊന്നും സത്യമല്ല. ഞാന്‍ ചിത്രം കണ്ടതും പ്രിയങ്കയെ വിളിച്ചു. നല്ല ഡ്രസ്സായിരുന്നു, പക്ഷേ ഫോട്ടോയെടുത്ത ആങ്കിള്‍ ശരിയായില്ലെന്നായിരുന്നു താരം മറുപടി പറഞ്ഞതെന്നും മധു ചോപ്ര പറയുന്നു.

ആ ഫോട്ടോ ഷൂട്ടിന്റെ സമയം അവള്‍ വളരെ ക്ഷീണിതയായിരുന്നു. അതുകൊണ്ട് തന്നെ പോസ് ചെയ്തതും ശരിയായില്ല. ആളുകള്‍ ഇങ്ങനെയൊക്കെ പറയുന്നു എന്ന് താന്‍ പറഞ്ഞപ്പോള്‍, ' എനിക്ക് കുറച്ച് സമയം തരൂ' എന്നായിരുന്നു മകളുടെ മറുപടിയെന്നും അവര്‍ വ്യക്തമാക്കി. 

Story image

ലോസ് ഏഞ്ചല്‍സില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ വച്ച് പ്രിയങ്കയ്ക്ക് നേരെ ഈ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വീട്ടുകാരുടെ ഭാഗത്ത് നിന്നും അത്തരം സമ്മര്‍ദ്ദങ്ങളില്ലെന്നും താന്‍ വിവാഹം കഴിക്കാന്‍ തയ്യാറായതില്‍ അവര്‍ സന്തുഷ്ടരാണെന്നും ബിടൗണിന്റെ സ്വന്തം ദേശീ ഗേള്‍ വെളിപ്പെടുത്തി. കുട്ടികളൊക്കെ അതിന്റെ സമയത്ത് ഉണ്ടാകുമെന്ന് കൂട്ടിച്ചേര്‍ക്കാനും താരം മറന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രിയങ്കാ ചോപ്ര ഗര്‍ഭിണിയാണോ? ആ രഹസ്യം ഈ ചിത്രങ്ങള്‍ പറയും