
ബോളിവുഡ് സംവിധായകന് രജത് മുഖര്‍ജി അന്തരിച്ചു
പ്യാര് തു നേ ക്യാ കിയാ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
സംവിധായകന് രജത് മുഖര്‍ജി അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ജയ്പൂരിലെ വസതിയില്‍ വച്ച് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. സംവിധായകന്റെ അപ്രതീക്ഷിത മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി നിരവധി ബോളിവുഡ് താരങ്ങളാണ് രംഗത്തെത്തിയത്.
പ്യാര് തു നേ ക്യാ കിയാ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഊര്‍മിള മണ്ഡോദ്കര് ഫര്‍ദീന്‍ ഖാന് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയത്. കൂടാതെ വിവേക് ഒബ്റോയി, മനോജ് ബാജ്പേയി എന്നിവര്‍ വേഷമിട്ട ദ റോഡ് എന്ന സിനിമയും രജതിന്റെ സിനിമയാണ്.
My friend and director of Road ,Rajat Mukherjee passed away in the early hours today in Jaipur after a long battle with illness!!! Rest in peace Rajat !!Still canât believe that we will never meet or discuss our work ever again.khush reh jaha bhi reh.
â manoj bajpayee (@BajpayeeManoj) July 19, 2020
തന്റെ സുഹൃത്തിനെ നഷ്ടപ്പെട്ടു എന്നാണ് മനോജ് ബാജ്പെയി കുറിച്ചത്. രജതിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നടന് വിവേക് ഒബ്രോയ് ദുഃഖം രേഖപ്പെടുത്തിയത്. അനുഭവ് സിന്‍ഹ, ഹന്‍സല്‍ മെഹ്ത തുടങ്ങിയ നിരവധി പേര് ആദരാഞ്ജലി അര്‍പ്പിച്ചു.
Truly sad to hear about the passing away of #RajatMukherjee. Will always cherish the memories of the wonderful experiences we had while shooting for #Road. I hope and pray heâs happy and at eternal peace wherever he is. Heartfelt condolences to the family pic.twitter.com/yuwMJN5cpj
â Vivek Anand Oberoi (@vivekoberoi) July 19, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്



