
മകന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി നടി എമി ജാക്സൺ; വിഡിയോ
കാടിന്റെ തീമിൽ ഒരുക്കിയ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്
തെന്നിന്ത്യയിലൂടെ ശ്രദ്ധ നേടി ബോളിവുഡ് കീഴടക്കിയ നടിയാണ് എമി ജാക്സൺ. താരത്തിന് നിരവധി ആരാധകരുമുണ്ട്. മകൻ ജനിച്ചതോടെ സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം താരത്തിന്റെ മകൻ ആൻഡ്രിയാസിന്റെ ഒന്നാം പിറന്നാളായിരുന്നു. മകന്റെ സ്പെഷ്യൽ ഡേ വൻ ആഘോഷമാക്കിയിരിക്കുകയാണ് താരം.
പ്രിയപ്പെട്ടവർക്കൊപ്പമാണ് മകന്റെ പിറന്നാൾ എമി ആഘോഷമാക്കിയത്. കാടിന്റെ തീമിൽ ഒരുക്കിയ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കാടിന്റെ പശ്ചാത്തലത്തിലുള്ള മൂന്ന നിലയുള്ള കേക്കാണ് മകനായി ഒരുക്കിയിരുന്നത്. കുരങ്ങൻ, അണ്ണാനും മരങ്ങളുമൊക്കെ കേക്കിൽ കാണാം. മകനൊപ്പം കേക്കിന് അടുത്തായി എമി ജാക്സൺ നൽകുന്ന ചിത്രമാണ് വൈറലാവുന്നത്.
കുഞ്ഞ് ആൻഡ്രിയാസിന്റെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. പിറന്നാൾ ദിനത്തിൽ ഭംഗിയുള്ള നീല സ്യൂട്ട് ധരിച്ചാണ് ആൻഡ്രിയാസ് അതിഥികളെ സ്വീകരിക്കാൻ എത്തിയത്. കുഞ്ഞിന്റെ ചിത്രങ്ങൾ ആരാധകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. കൂടാതെ പിറന്നാൾ ആഘോഷത്തിനെത്തിയ അതിഥികൾക്ക് മനോഹരമായ ഭക്ഷണവുമായിരുന്നു എമിയുടെയും പങ്കാളി ജോർജിയും ഒരുക്കിയത്.
മകന്റെയൊപ്പം സമയം ചിലവിടുന്നതിനായി എമി സിനിമയിൽ നിന്നും ഒരിടവേളയെടുത്തിരിക്കുകയാണ്. രജനികാന്ത് ചിത്രം 2.0 യിൽ എമി ശ്രദ്ധേയ വേഷം ചെയ്തിരുന്നു. അടുത്തു തന്നെ ജോർജും എമിയും തമ്മിലെ വിവാഹമുണ്ടാവുമെന്നാണ് പ്രതീക്ഷ. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയത്തിന് ശേഷമാണ് ഗർഭിണിയാണെന്നുള്ള വാർത്ത താരം പുറം ലോകത്തെ അറിയിച്ചത്. പ്രസവത്തിന് ശേഷം വിവാഹമുണ്ടാകുമെന്നും ഇരുവരും അന്ന് വെളിപ്പെടുത്തിയിരുന്നു. 2020 ഓടെ വിവാഹം പ്രതീക്ഷിച്ചത്. വിവാഹ സ്ഥലം ഉൾപ്പെടെ നടി വെളിപ്പെടുത്തിയിരുന്നു. . ലിവർ പൂളാണ് വെഡ്ഡിങ് ഡെസ്റ്റിനി. പ്രണയദിനത്തിലായിരുന്നു ജോർജ്ജുമായുള്ള പ്രണയത്തെ കുറിച്ച് എമി വെളിപ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
