മരണമാസ് ലുക്കിൽ നാസർ; കിടിലൻ ഫോട്ടോഷൂട്ടുമായി താരം; വൈറൽ

വെള്ള ടീഷര്‍ട്ടും വെള്ള പാന്റ്‌സുമാണ് നാസറിന്റെ വേഷം. അതിനൊപ്പം ബ്യൂ ഡെനിം ജാക്കറ്റുകൂടിയാവുമ്പോള്‍ ക്ലാസ് ലുക്ക് നല്‍കുന്നു

Last Updated :20 January 2024, 8:30 am IST
Edited by :migrator

അഭിനയത്തിലൂടെ ഞെട്ടിക്കാറുള്ള നടനാണ് നാസർ. എന്നാൽ ഇത്തവണ ആരാധകരെ അമ്പരപ്പിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ്. യുവതാരങ്ങളെ തോൽപ്പിക്കുന്ന സ്റ്റൈലിഷ് ലുക്കിലാണ് 62കാരൻ എത്തുന്നത്.

Story image

നാസര്‍ സാധാരണ ഫോട്ടോഷൂട്ടുകള്‍ നടത്തി കയ്യടിനേടാറില്ല. ലോക്ക്ഡൗണായതോടെ സിനിമരംഗം സജീവമല്ലാതായതോടെയാണ് താരം ഫോട്ടോഷൂട്ട് പരീക്ഷണവുമായി എത്തിയത്. വെള്ള ടീഷര്‍ട്ടും വെള്ള പാന്റ്‌സുമാണ് നാസറിന്റെ വേഷം. അതിനൊപ്പം ബ്യൂ ഡെനിം ജാക്കറ്റുകൂടിയാവുമ്പോള്‍ ക്ലാസ് ലുക്ക് നല്‍കുന്നു. മുഴുവന്‍ നരച്ച താടി നീട്ടി വളര്‍ത്തി സ്‌റ്റൈലായി ട്രിം ചെയ്തിരിക്കുകയാണ്. നരപടര്‍ന്നു തുടങ്ങിയ മുടി അലസമായി ഇട്ടിരിക്കുകയാണ്. ​ഗൗരവഭാവത്തിനൊപ്പം രസകരമായ ലുക്കിലുമുള്ള ചിത്രങ്ങളുണ്ട്.

Story image
Story image
Story image

ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ വലിയ സ്വീകാര്യതയാണ് ഈ അസാധാരണ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. നിരവധി ചിത്രങ്ങളാണ് നാസറിന്‍റേതായി പുറത്തിറങ്ങാനുള്ളത്. അരുണ്‍ വിജയ്ക്കും വിജയ് ആന്‍റണിക്കുമൊപ്പമെത്തുന്ന 'അഗ്നി സിറഗുഗള്‍', ഹരി സന്തോഷിന്‍റെ 'കോളെജ് കുമാര്‍', സിരുത്തൈ ശിവയുടെ രജനീകാന്ത് ചിത്രം അണ്ണാത്തെ, ലോകേഷ് കനകരാജിന്‍റെ വിജയ് ചിത്രം മാസ്റ്റര്‍ എന്നീ ചിത്രങ്ങളിലെല്ലാം നാസർ അഭിനയിക്കുന്നുണ്ട്.

Story image
Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

മരണമാസ് ലുക്കിൽ നാസർ; കിടിലൻ ഫോട്ടോഷൂട്ടുമായി താരം; വൈറൽ