
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
മുന്‍കാല നടി സാവിത്രിയുടെ ജീവിതം വെള്ളിതിരയിലെത്തിച്ച മഹാനടിയിലെ ഗംഭീരപ്രകടം കീര്‍ത്തി സുരേഷിന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ് സമ്മാനിച്ചത്. താരത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷമെന്നാണ് മഹാനടിയിലെ നായികാ വേഷം വിലയിരുത്തപ്പെട്ടത്. ചിത്രത്തില്‍ അഭിനയിക്കാനായി ഒന്നരകോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത്. എന്നാല്‍ ചിത്രം മികച്ച വിജയം നേടുകയും കീര്‍ത്തിയുടെ പ്രകടനം ഗംഭിരമെന്ന് വിലയിരുത്തപ്പെടുകയും ചെയ്തതോടെ താരം തന്റെ പ്രതിഫലത്തില്‍ മാറ്റം കൊണ്ടുവന്നുകഴിഞ്ഞു.
മഹാനടിയുടെ വിജയകുതിപ്പിനിടയില്‍ കീര്‍ത്തിയെ തേടിയെത്തിയ ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കീര്‍ത്തി പ്രതിഫലം ഉയര്‍ത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ മൂന്ന് കോടി രൂപയാണ് കീര്‍ത്തി ആവശ്യപ്പെട്ട പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. രാംചരന്‍ തേജയും ജൂനിയര്‍ എന്‍ടിആറും നായകന്മാരാകുന്ന ചിത്രത്തിലേക്കാണ് കീര്‍ത്തിക്ക് രാജമൗലിയുടെ ക്ഷണം ലഭിച്ചിരിക്കുന്നത്.
ഇതോടൊപ്പം മറ്റ് മൂന്ന് ചിത്രങ്ങളിലും കീര്‍ത്തി അഭിനയിക്കുന്നുണ്ട്. വിജയ് നായകനാകുന്ന എആര്‍ മുരുകദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഹിറ്റ് ചിത്രം സാമിക്ക് പിന്നാലെ ഒരുങ്ങുന്ന സ്വാമി സ്ക്വയറിലും കീര്‍ത്തിയാണ് നായിക. മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്രയില്‍ മമ്മൂട്ടിയുടെ മകളുടെ വേഷത്തില്‍ എത്തുന്നതും കൂര്ത്തിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

