ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത് പ്രസസ്ത ബോളിവുഡ് ചലച്ചിത്ര നിരൂപകന്‍ തരാന്‍ ആദര്‍ശ് ആണെന്നുള്ളതും ശ്രദ്ധേയമായ സംഭവമാണ്.

Last Updated :20 January 2024, 12:14 am IST

News Now

ഒരു കവിത പോലെ പ്രേഷക മനസിലേക്ക് ഒഴുകുകയായിരുന്നു മായാനദി. പ്രണയത്തിന്റെയും പകപോക്കലിന്റെയും കഥ മനോഹരമായ ഫ്രെയിമുകളുടെയും സംഗീതത്തിന്റെയും അകമ്പടിയോടെ മികച്ച ക്രാഫ്റ്റിങ്ങില്‍ ഒരുക്കുന്നതില്‍ ആഷിക് അബുവും സംഘവും വിജയിച്ചു എന്നു തന്നെ വേണം പറയാന്‍. 

ഇപ്പോള്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് എടുക്കാന്‍ ഒരുങ്ങുകയാണ്. ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത് പ്രസസ്ത ബോളിവുഡ് ചലച്ചിത്ര നിരൂപകന്‍ തരാന്‍ ആദര്‍ശ് ആണ്. മോഹന്‍ലാലിന്റെ സാനിദ്ധ്യത്തിലാണ് ചിത്രം അനൗണ്‍സ് ചെയ്തത്. 

Story image

മോഹന്‍ലാല്‍, ടൊവിനോ തോമസ് തുടങ്ങിയവര്‍ക്കൊപ്പമുള്ള ഫോട്ടോ സഹിതമായിരുന്നു ആദര്‍ശിന്റെ ട്വീറ്റ്. മലയാളത്തിലെ വലിയ ഹിറ്റായിരുന്ന, നിരവധി അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയ മായാനദി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന എന്നായിരുന്നു ട്വീറ്റ്. മായാനദിയുടെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത് ജോ രാജന്‍ ആണ്. സന്തോഷ് കുരുവിള, ആഷിക് അബു, സച്ചിന്‍ പിഗോങ്കര്‍ എന്നിവര്‍ ചേര്‍ന്ന് പ്രൊഡ്യൂസ് ചെയ്യും. 

ശ്യാം പുഷ്‌കരനും ദിലീഷ് നായരും രചന നിര്‍വഹിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തില്‍ ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മായാനദി വീണ്ടും ഒഴുകും: പ്രഖ്യാപന ചടങ്ങില്‍ മോഹന്‍ലാലും