'മുണ്ടുടുത്ത ഞാൻ'; പൂർണിമയുടെ പുത്തൻ ഫാഷൻ പരീക്ഷണം, ചിത്രങ്ങൾ

മുണ്ട് ഉടുത്താണ് നടി ആരാധകരുടെ മനം കീഴടക്കുന്നത്

Last Updated :20 January 2024, 8:24 am IST
Edited by :migrator

സിനിമാ നടി, ടെലിവിഷന്‍ അവതാരക എന്നതിനെല്ലാം അപ്പുറം ഒര‌ു വനിതാ സംരംഭക കൂടിയാണ് പൂർണിമ ഇന്ദ്രജിത്ത്. ഫാഷൻ രം​ഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുള്ള പൂർണിമ 2013-ല്‍ സ്ഥാപിച്ച പ്രാണ എന്ന വസ്ത്ര ബ്രാന്‍ഡ് ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. 

 വളരെക്കുറഞ്ഞ കാലം കൊണ്ടുതന്നെ ഏറെ ആരാധകരെ സൃഷ്ടിച്ചു. ഇന്ത്യന്‍ പരമ്പരാ​ഗത വസ്ത്രങ്ങളെ പാശ്ചാത്യശൈലിയുമായി കോര്‍ത്തിണക്കി ഡിസൈൻ ചെയ്യുന്നതിൽ പ്രാണ വിജയിച്ചു. ഫാഷനിലെ പൂർണിമയുടെ പുത്തൻ പരീക്ഷണങ്ങൾക്കും ആരാധകരേറെയാണ്. ഇപ്പോഴിതാ മുണ്ട് ഉടുത്താണ് നടി ആരാധകരുടെ മനം കീഴടക്കുന്നത്. ‘മുണ്ടുടുത്ത ഞാൻ’ എന്ന അടിക്കുറിപ്പോടെ പൂർണിമ പങ്കുവച്ച ചിത്രങ്ങൾ വൈറലാകുകയാണ്. 

പ്രളയ സമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ സഹായിക്കുന്നതിനായി 'സേവ് ദ് ലൂം' എന്ന കൂട്ടായ്മ രൂപീകരിക്കുകയും അതിനൊപ്പം ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട് താരം. മുണ്ടിലെ പുതിയ പരീക്ഷണവും ചേന്ദമം​ഗലത്ത് നെയ്തെടുത്ത ഖാതി ഉപയോ​ഗിച്ചു‌ള്ളതാണ്. 

Story image
Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

'മുണ്ടുടുത്ത ഞാൻ'; പൂർണിമയുടെ പുത്തൻ ഫാഷൻ പരീക്ഷണം, ചിത്രങ്ങൾ