യുവനടൻ അഭിമന്യു വാഹനാപകടത്തിൽ മരിച്ചു‍

കല്ലമ്പലം ദേശീയപാതയില്‍ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തിന് സമീപം അഭിമന്യു സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചായിരുന്നു അപകടമുണ്ടായത്

Last Updated :20 January 2024, 12:21 am IST
Edited by :migrator

തിരുവനന്തപുരം : യുവനടൻ അഭിമന്യു രമാനന്ദൻ വാഹനാപകടത്തിൽ മരിച്ചു.  31 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. കല്ലമ്പലം ദേശീയപാതയില്‍ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തിന് സമീപം അഭിമന്യു സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചായിരുന്നു അപകടമുണ്ടായത്.  

ചലച്ചിത്രോത്സവം കഴിഞ്ഞ് ആറ്റിങ്ങലിലേയ്ക്ക് മടങ്ങുകയായിരുന്നു ഇയാൾ. ഡാകിനി, ഒറ്റമുറി വെളിച്ചം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അഭിമന്യുവിന്റെ മൗനം സൊല്ലും വാര്‍തൈകള്‍ എന്ന ആല്‍ബം ശ്രദ്ധേയമായിരുന്നു. ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന​ ​മൂ​ന്നു​ ​സി​നി​മ​ക​ളി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ത​യ്യാ​റെ​ടു​ക്കു​മ്പോ​ഴാ​യിരുന്നു ആകസ്മികമായി മരണം സംഭവിച്ചത്. യുഎസ്ടി ​ഗ്ലോബൽ ജീവനക്കാരനാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

യുവനടൻ അഭിമന്യു വാഹനാപകടത്തിൽ മരിച്ചു‍