രണ്ട് പഴത്തിന് നടനിൽ നിന്നും  442 രൂപ ഈടാക്കി; ഹോട്ടലിന് 25000 രൂപ പിഴ

നടന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്

Last Updated :20 January 2024, 8:03 am IST

മുംബൈ : ബോളിവുഡ് നടൻ രാഹുൽ ബോസിന്റെ പക്കൽ നിന്നും രണ്ട് വാഴപ്പഴത്തിന് 442 രൂപ ഈടാക്കിയ സ്വകാര്യ ഹോട്ടലിന് പിഴ. ചണ്ഡീഗഡിലെ സ്വകാര്യ ഹോട്ടലിന് ഇരുപത്തയ്യായിരം രൂപയാണ് പിഴയിട്ടത്. അനധികൃതമായി ജിഎസ്ടി ചുമത്തിയതിന് എക്സൈസ് വകുപ്പാണ് പിഴ ചുമത്തിയത്. 

ബോളിവുഡ് നടന്‍ രാഹുല്‍ ബോസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അന്വേഷണത്തിന് ഉത്തരവിട്ടതായും ഹോട്ടല്‍ അധികൃതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചണ്ഡീഗഡ് ഡെപ്യുട്ടി കമ്മീഷണര്‍ മന്ദീപ് സിങ് ബ്രാര്‍ പറഞ്ഞു. 

ജിമ്മില്‍ പരിശീലനത്തിനിടെയാണ് താരം രണ്ട് വാഴപ്പഴം ഓര്‍ഡര്‍ ചെയ്തത്. ജിമ്മില്‍ നിന്നും റൂമില്‍ തിരിച്ചെത്തിയപ്പോള്‍, പഴം ലഭിച്ചു. തൊട്ടുപിന്നാലെ ലഭിച്ച ബില്ലാണ് താരത്തെ ഞെട്ടിച്ചത്. 442.5 രൂപയാണ് രണ്ടു പഴത്തിന് പഞ്ചനക്ഷത്ര ഹോട്ടല്‍ ചാര്‍ജ് ഈടാക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

രണ്ട് പഴത്തിന് നടനിൽ നിന്നും  442 രൂപ ഈടാക്കി; ഹോട്ടലിന് 25000 രൂപ പിഴ