രമ്യ കൃഷ്ണന്‌ 50ാം പിറന്നാൾ; ആഘോഷമാക്കി താരം; ചിത്രങ്ങൾ

രമ്യ പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

Last Updated :20 January 2024, 8:30 am IST

തെന്നിന്ത്യൻ താരസുന്ദരി രമ്യ കൃഷ്ണന് 50ാം പിറന്നാൾ. തന്റെ കുടുംബത്തിനൊപ്പം പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. സെപ്റ്റംബർ 15നായിരുന്നു താരത്തിന്റെ ജന്മദിനം. ഉടുപ്പ് അണിഞ്ഞ് അതിസുന്ദരിയായി രമ്യ പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

പിറന്നാൾ ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. താരത്തിന് 50 വയസായെന്നത് ആരാധകരെ അമ്പരപ്പിക്കുകയാണ്. 50 വയസ് തോന്നിക്കില്ല എന്നാണ് കമന്റുകൾ. ശക്തമായ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ കയ്യടി നേടിയിട്ടുള്ള താരമാണ് രമ്യ.

Story image
Story image

13 വയസ്സുള്ളപ്പോഴാണ് രമ്യ തന്റെ അഭിനയ ജീവിതം തുടങ്ങിയത്.  മികച്ചൊരു നര്‍ത്തകി കൂടിയായ രമ്യ കൃഷ്ണന്‍ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി ഇതിനോടകം 200 ല്‍ അധികം സിനിമകളില്‍ രമ്യാ കൃഷ്ണന്‍ അഭിനയിച്ചു. രജനീകാന്തിന്റെ വില്ലത്തിയായുള്ള പടയപ്പയിലെ രമ്യ കൃഷ്ണന്റെ പ്രകടനം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഇന്നും ഏറ്റവും മികച്ച വില്ലന്മാരുടെ പട്ടികയിലാണ് നീലാംബരിയുടെ സ്ഥാനം.

Story image
Story image

1983 ൽ പുറത്തിറങ്ങിയ സ്വപ്നത്തിലൂടെയാണ് രമ്യ മലയാള സിനിമയിലേയ്ക്ക് കടന്നുവന്നതെങ്കിലും 1988 ൽ പുറത്തിറങ്ങിയ ഐ.വി.ശശിയുടെ മോഹൻലാൽ ചിത്രമായ അനുരാഗിയിലൂടെയാണ് രമ്യ മലയാളിക്ക് പ്രിയങ്കരിയായത്. സംവിധായകനും നിര്‍മാതാവുമായ കൃഷ്ണ വംശിയാണ് രമ്യയുടെ ഭർത്താവ്. 2003-ല്‍ ഇവര്‍ വിവാഹിതരായി. റിത്വിക് ആണ് മകൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

രമ്യ കൃഷ്ണയ്ക്ക് 50ാം പിറന്നാൾ; ആഘോഷമാക്കി താരം; ചിത്രങ്ങൾ