റസൂൽ പൂക്കുട്ടി സംവിധായകനാകുന്നു; കന്നിചിത്രം ബോളിവുഡിൽ 

കമലേഷ് പാണ്ഡെയാണ് ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്

Last Updated :20 January 2024, 7:56 am IST

ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടി സംവിധായകനാകുന്നു. ‘സർപകൽ’ എന്ന് പേരിട്ടിരിക്കുന്ന ബോളിവുഡ് ചിത്രമാണ് റസൂൽ പൂക്കുട്ടി ഒരുക്കുന്നത്. കമലേഷ് പാണ്ഡെയാണ് ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്. 

ദേശീയ അന്തർദ്ദേശീയ തലത്തിലെ താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ത്യയിലും വിദേശത്തുമായാണ് നടക്കുന്നത്. ഒരു ഹോളിവുഡ് സ്റ്റുഡിയോയുമായി ചേർന്ന് റസൂൽ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രമായിരിക്കും എന്നും റിപ്പോർട്ടുകളുണ്ട്. 

2009ൽ ഓസ്കാർ സ്വന്തമാക്കിയ റസൂൽ പത്ത് വർഷങ്ങൾക്കിപ്പുറം ഈ മാസം 24ന് നടക്കുന്ന ഓസ്കർ വേദിയിലും സാന്നിധ്യമറിയിക്കും. റസൂൽ പൂക്കുട്ടി നായകനായി അഭിനയിച്ച ചിത്രം ‘ദി സൌണ്ട് സ്റ്റോറി’ ഓസ്കറിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരുന്നു. സ്റ്റോൺ മൾട്ടിമീഡിയയുടെ ബാനറിൽ രാജീവ് പനക്കൽ നിർമിച്ച് പ്രസാദ് പ്രഭാകർ രചനയും സംവിധാനംചെയ്ത ചിത്രം ഒരു ശബ്ദലേഖകന്റെ ജീവിതയാത്രയാണ് പറയുന്നത്. തൃശ്ശൂർപൂരം തത്സമയം റെക്കോഡ് ചെയ്താണ് ചിത്രം ഒരുക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

റസൂൽ പൂക്കുട്ടി സംവിധായകനാകുന്നു; കന്നിചിത്രം ബോളിവുഡിൽ