റിമി ടോമി വിവാഹ മോചനത്തിന്; എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി

പരസ്പര സമ്മതത്തോടെയാണ് ഇരുവരും പിരിയുന്നതെന്ന് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു 

Last Updated :20 January 2024, 7:59 am IST
Edited by :migrator


കൊച്ചി: ഗായികയും അവതാരകയുമായ റിമി ടോമി വിവാഹ മോചനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ പതിനാറിന് എറണാകുളം കുടുംബകോടതിയില്‍ ഇരുവരും വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പരസ്പര സമ്മതത്തോടെയാണ് ഹര്‍ജി. 

കുടുംബകോടതിയില്‍ ഇരുവരും ഹര്‍ജി നല്‍കിയത് മാധ്യമങ്ങള്‍ പോലും അറിഞ്ഞിരുന്നില്ല. പരസ്പര സമ്മതത്തോടെയാണ് ഇരുവരും പിരിയുന്നതെന്ന് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു.  2008ലായിരുന്നു റോയ്‌സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം. 

ചെറുപ്പം മുതല്‍ സംഗീത രംഗത്ത് സജീവമായ റിമി ടോമി മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് ചുവടുവെക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി അഭിനയരംഗത്തേക്ക് എത്തുന്നത്. അന്ന് ഏറെ പ്രോത്സാഹിപ്പിച്ചത് ഭര്‍ത്താവായിരുന്നെങ്കിലും പിന്നീട് മറ്റുചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ അദ്ദേഹത്തിന് അതൃപ്തിയുള്ളതായും റിമി നേരത്തെ പറഞ്ഞിരുന്നു. താരം വിവാഹ മോചനത്തിലേക്ക് എന്ന വാര്‍ത്ത ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

റിമി ടോമി വിവാഹ മോചനത്തിന്; എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി