
വനിതകള്‍ക്കായി എന്റെ ആകാശം സിതാരയുടെ ആല്‍ബം പുറത്തിറങ്ങി
വനിതാ ദിനത്തില്‍ ഗായിക സിതാരയുടെ പുതിയ ആല്‍ബം എന്റെ ആകാശം പുറത്തിറങ്ങി

കൊച്ചി: സ്റ്റുഡിയോയില്‍ നിന്നും വൈകിയിറങ്ങേണ്ടിവരുന്ന സമയങ്ങളില്‍ നഗരത്തില്‍ രാത്രിയിലും ഓരോ ജോലികളിലേര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളെ കാണും. അവര്‍ അവര്‍ക്കായി കണ്ടെത്തുന്ന ചില നേരങ്ങളുണ്ടാവില്ലേ? അവരുടേതായ ആകാശം. അതാണ് 'എന്റെ ആകാശം.'
ഗായിക സിതാരയുടെ എന്റെ ആകാശം' എന്ന വീഡിയോ ആല്‍ബം പുറത്തിറങ്ങിയത് വനിതാദിനത്തിലായിരുന്നു.
ആല്‍ബത്തെ കുറിച്ച് സിതാര പറയുന്നു
''എന്റെ കൂട്ടുകാരിയ്ക്ക് അയച്ച കത്തുകളാണ് ഈ ആല്‍ബത്തിന്റെ ആധാരം. നമ്മുടേതു മാത്രമായ ചില നിമിഷങ്ങളില്ലേ, തിരക്കുകള്‍ക്കിടയിലും മനസ് വിശാലമായി സഞ്ചരിക്കുന്ന ചില നിമിഷങ്ങള്‍. അത്തരം നിമിഷങ്ങളെക്കുറിച്ചാണ് ഞാന്‍ എഴുതിയിരുന്നത്. സൗഹൃദത്തിന്റെ ഭാഷയും ആ കത്തുകള്‍ക്കുണ്ടായിരുന്നു.''
കൂട്ടുകാരിയ്ക്ക് എഴുതിയ കത്തില്‍നിന്നുമാണ് സിതാരയുടെ ഗാനം ആരംഭിക്കുന്നത്. ഈണം പകര്‍ന്നതും സിതാര തന്നെ. ഗാനത്തിന്റെ സംവിധാനം നിര്‍വഹിച്ചത് തിരക്കഥാ കൃത്ത് രവിശങ്കറാണ്.
സൗഹൃദങ്ങള്‍ക്ക് സമയം കൊടുക്കുന്ന സ്ത്രീകളാണ് ഇതില്‍. രാത്രി വൈകിയും ജോലി ചെയ്യേണ്ടിവരുന്ന ഷീടാക്സി െ്രെഡവര്‍മാര്‍, വസ്ത്രാലയങ്ങളിലെ സെയില്‍സ് ഗേളുമാര്‍, നഴ്സുമാര്‍ തുടങ്ങി വിവിധ സ്ത്രീസാന്നിധ്യങ്ങള്‍ യഥാര്ത്ഥമായിത്തന്നെ ഈ വീഡിയോയില്‍ എത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!



