വിവാഹവേഷത്തില്‍ അതിസുന്ദരിയായി ശ്രിന്ദ; വീഡിയോ കാണാം

യുവ സംവിധായകന്‍ സിജു എസ് ബാവയാണ് ശ്രിന്ദയുടെ കൈ പിടിച്ചത്

Last Updated :20 January 2024, 12:20 am IST
Edited by :migrator

ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് നടി ശ്രിന്ദയുടെ വിവാഹ വാര്‍ത്തയെത്തിയത്. യുവ സംവിധായകന്‍ സിജു എസ് ബാവയാണ് ശ്രിന്ദയുടെ കൈ പിടിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങില്‍ വെച്ചായിരുന്നു വിവാഹം. ചലച്ചിത്ര താരങ്ങളായ മൈഥിലി, സൗബിന്‍ സാഹിര്‍, ജിനു ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവാഹത്തിന്റെ വീഡിയോ പുറത്തുവന്നു. 

Story image
Story image

ശ്രിന്ദയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ താരത്തിന് ഒരു മകനുണ്ട്. പത്തൊന്‍പതാം വയസിലായിരുന്നു ശ്രിന്ദയുടെ ആദ്യം വിവാഹം. നാലു വര്‍ഷത്തിന് ശേഷം വിവാഹമോചനം നേടിയതിന് ശേഷമാണ് ശ്രിന്ദ സിനിമയില്‍ സജീവമാകുന്നത്.  ഫഹദ് ഫാസിലിനെ നായകനാക്കി നാളെ എന്ന സിനിമയാണ് സിജു സംവിധാനം ചെയ്തത്.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

വിവാഹവേഷത്തില്‍ അതിസുന്ദരിയായി ശ്രിന്ദ; വീഡിയോ കാണാം