ചെന്നൈ: പത്തുവര്‍ഷത്തിന് ശേഷം വെള്ളിത്തിരയില്‍ സജീവമാകാനൊരുങ്ങുകയാണ് തെന്നിന്ത്യന്‍ നടി ഷക്കീല. തെലുങ്ക് ചിത്രത്തിലൂടെയാണ് നടി ഷക്കീല തന്റെ തിരിച്ചുവരവ് അറിയിച്ചിരിക്കുന്നത്. മറ്റുചിത്രങ്ങളില്‍ നിന്ന് വ്യത്യസ്ത പ്രമേയവുമായാണ് ഈ ഷക്കീല ചിത്രം പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തുന്നത്. സൈക്കോ ത്രില്ലര്‍ സ്വാഭാവമുള്ള ചിത്രത്തിന് ശീലാവതി വാട്ട് ഈസ് ദിസ് ഫ***? എന്നാണ് പേരിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്.ഭാഷ തെലുങ്കാണെങ്കിലും കേരളത്തില്‍ നടന്ന ഒരു വിവാദ സംഭവമാണ് സിനിമുടെ കഥാപശ്ചാത്തലമാകുന്നത്. സായിറാം ദസാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത് ഷക്കീലയാണ്. കേരളത്തെ പിടിച്ചുകുലുക്കിയ ഒരു പ്രധാന സംഭവമാണ് ചിത്രത്തിന് ആധാരമാകുന്നതെന്നാണ് സംവിധായകന് കൂടിയായ സായിറാം പറഞ്ഞത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിനിമലോകത്തുനിന്ന് അകന്നുകഴിയുകയായിരുന്നു ഷക്കീല. വീണ്ടും വെള്ളിത്തിരയിലേക്കെത്തുമ്പോള്‍ പ്രേക്ഷകര്‍ തന്നെ സ്വീകരിക്കുമോ എന്ന ആശങ്കയിലാണ് താരം.ഷക്കീലയുടെ 250ാമത്തെ ചിത്രമാണിത്. െ്രെകം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം എപ്രിലില്‍ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചെറുതാഴം രാമപുരത്ത് സ്വകാര്യ ബസ്സും പാർസൽ ലോറിയും കൂട്ടിയിടിച്ചു; 15 യാത്രക്കാർക്ക് പരിക്ക്
Bypoll results LIVE | തമിഴ്നാട്ടിൽ വീണ്ടും വിജയ് തരംഗം; ബംഗാളിൽ ബിജെപി കുതിപ്പ്

പിണറായിയുടെ ഭാവി ജീവിതം ജയിലില്‍; പ്രതിപക്ഷനേതൃസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജനകീയപ്രക്ഷോഭം: ഷോണ്‍ ജോര്‍ജ്ജ്



