
News Now
രാംലീലാ മൈതാനത്ത് നവംബർ ഒന്നിന് കോൺഗ്രസ് റാലി; അനുമതി നൽകി ഡൽഹി പൊലീസ്

'5 മിനിറ്റിൽ ലോൺ, സിബിൽ സ്കോർ വേണ്ട'; വ്യാജ ലോൺ ആപ്പ് തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കാം

'ഞാൻ പിശുക്കിയാണ്, പണം ഇരട്ടിയാക്കാൻ എനിക്കറിയില്ല; സിനിമയിൽ വരുമ്പോൾ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്'

മഴ കുളമാക്കുമോ? ഇന്ത്യ- വിന്ഡീസ് പോരാട്ടം വൈകുന്നു

ലഖ്നൗ: സിനിമയുടെ ഷൂട്ടിങ്ങിനായി ബൈക്കില് പോവുകയായിരുന്നു നടി കാറിടിച്ച് മരിച്ചു. ബോജ്പുരി നടി മനീഷ റായി (45)യാണ് മരിച്ചത്. ഉത്തര്പ്രദേശിലെ ബലിയയില് വച്ചായിരുന്നു അപകടമുണ്ടായത്.
തന്റെ സഹായിയായ സഞ്ജവ് മിശ്രയ്ക്കൊപ്പം ബൈക്കില് ഷൂട്ടിങ്ങിന് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. മനീഷയുടെ ബൈക്കില് ചിന്തൗനി ഗ്രാമത്തില് വച്ച് ഒരു കാര് ഇടിക്കുകയായിരുന്നു. അപകടത്തില് ഗുരുതരമായി പരിക്കേറ്റ മനീഷ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. സഞ്ജീവ് മിശ്രയ്ക്കും പരിക്കേറ്റിട്ടുണ്ട്.
അതേസമയം മനീഷയെ ഇടിച്ച് കാര് നിര്ത്താതെ പോവുകയായിരുന്നു. കാറിനുവേണ്ടി പൊലീസ് തിരച്ചില് ആരംഭിച്ചിട്ടുണ്ട്. ഉജ്വല് പാണ്ഡെയുടെ കൊഹാബാറാണ് മനീഷ് അഭിനയിച്ച പ്രധാന ചിത്രം.

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



