
മഴയെ തുടര്ന്നു ടോസും വൈകുന്നു

News Now
'ഞാൻ പിശുക്കിയാണ്, പണം ഇരട്ടിയാക്കാൻ എനിക്കറിയില്ല; സിനിമയിൽ വരുമ്പോൾ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്'

തിരുവനന്തപുരം വികസന അതോറിറ്റിയിൽ നിയമനം; ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ ഒഴിവുകൾ

'ജീവിതം അവസാനിപ്പിക്കുന്നു'; തൃശൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

'കിഫ്ബി പദ്ധതികള് നിര്ത്തലാക്കിയാല് പ്രതിഷേധമുണ്ടാകും, കേന്ദ്ര ഫണ്ട് നിഷേധിച്ചത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി'

ബംഗളൂരു: ഇന്ത്യയും വെസ്റ്റ് ഇന്ഡീസും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും ടി20 പോരാട്ടം വൈകുന്നു. മഴ തുടരുന്നതിനാല് ടോസ് വൈകുകയാണ്. ഇരു ടീമുകളും 2 മത്സരങ്ങള് വീതം ജയിച്ചതിനാല് ഇന്നത്തെ പോരാട്ടം കിരീട ജേതാവിനെ നിര്ണയിക്കുന്നതാണ്.
ഹൈദരാബാദില് നടന്ന കഴിഞ്ഞ മത്സരത്തില് 247 റണ്സടിച്ചുകൂട്ടിയ വിന്ഡീസ് ബാറ്റിങ് നിര മികച്ച ഫോമിലാണ്. മറുഭാഗത്ത് ഇന്ത്യന് ബൗളര്മാര് സ്ഥിരത പുലര്ത്താനാകാതെ വിഷമിക്കുകയാണ്. കഴിഞ്ഞ കളിയില് മായങ്ക് യാദവും അര്ഷ്ദീപ് സിങ്ങും നാലോവറില് 52 റണ്സ് വീതമാണ് വഴങ്ങിയത്.
പരിക്കേറ്റ അര്ഷ്ദീപ് സിങ്ങിന് പകരക്കാരനായി ഭുവനേശ്വര് കുമാര് ടീമിലെത്തുന്നത് ഇന്ത്യന് പേസ് ആക്രമണത്തിന് കരുത്താകും. പുതിയ പന്ത് സ്വിങ് ചെയ്യിക്കാനും ഡെത്ത് ഓവറുകളില് കൃത്യതയോടെ പന്തറിയാനുമുള്ള താരത്തിന്റെ കഴിവ് വെസ്റ്റ് ഇന്ഡീസിന്റെ ശക്തമായ മുന്നിരയെ പിടിച്ചുകെട്ടാന് ഇന്ത്യയെ സഹായിച്ചേക്കും.
WHAT TO READ NEXT

'86 പന്തിൽ 110 റൺസ്, എന്നിട്ടും ജയ്സ്വാൾ എവിടെ? കടുത്ത അനീതി!'
ഹൈദരാബാദില് 23 പന്തില് വെടിക്കെട്ട് അര്ധ സെഞ്ച്വറി (56) നേടി മലയാളി താരം സഞ്ജു സാംസണ് മിന്നും ഫോമിലാണ്. അതേ ആത്മവിശ്വാസത്തോടെയാകും സഞ്ജു ഇന്നും കളത്തിലിറങ്ങുക.
ഇന്നത്തെ മത്സരത്തില് ജയിക്കുകയെന്നത് ഇരു ടീമുകള്ക്കും നിര്ണായകമാണ്. നാട്ടില് പരമ്പര കൈവിടില്ലെന്ന നിശ്ചയത്തോടെ ഇന്ത്യയും വെടിക്കെട്ട് ബാറ്റിങ് കരുത്തില് വിന്ഡീസും കളത്തിലിറങ്ങുമ്പോള് മത്സരം കടുക്കും.
ഇന്ത്യ സാധ്യതാ ഇലവന്: ശ്രേയസ് അയ്യര് (ക്യാപ്റ്റന്), സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്), അഭിഷേക് ശര്മ/ വൈഭവ് സൂര്യവംശി, ഇഷാന് കിഷന്, തിലക് വര്മ, നമന് ധീര്, നിതീഷ് കുമാര് റെഡ്ഡി, അക്ഷര് പട്ടേല്/ കുല്ദീപ് യാദവ്, ഭുവനേശ്വര് കുമാര്, പ്രിന്സ് യാദവ്, മായങ്ക് യാദവ്.
വെസ്റ്റ് ഇന്ഡീസ് സാധ്യതാ ഇലവന്: ഷായ് ഹോപ് (ക്യാപ്റ്റന്, വിക്കറ്റ് കീപ്പര്), ജുവല് ആന്ഡ്രൂ, ഷിമ്രോണ് ഹെറ്റ്മെയര്, റോവ്മാന് പവല്, ഷെര്ഫെയ്ന് റതര്ഫോര്ഡ്, റൊമാരിയോ ഷെപ്പേര്ഡ്, റോസ്റ്റണ് ചേസ്, കീമോ പോള്, ഷമര് സ്പ്രിങ്ങര്, ഗുഡാകേഷ് മോട്ടി, ഷമര് ജോസഫ്.
WHAT TO READ NEXT

വൈഭവിന്റെ തട്ട് താണുതന്നെ ഇരിക്കും! 14 പന്തിൽ 50 റൺസടിച്ച് മക്ഗുർക്
WHAT TO READ NEXT

'ഗുഡ് ബൈ', മഹേല ജയവർധനെ; മുഖം മിനുക്കാൻ മുംബൈ ഇന്ത്യൻസ്!
Summary
After losing the fourth T20I in Hyderabad, India will look to bounce back and win the series decider
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


