ജന്തർ മന്തറിൽ പ്രക്ഷോഭങ്ങൾ നിരോധിച്ചതിനു പകരമായി കേന്ദ്രം അനുവദിച്ച സമര കേന്ദ്രങ്ങളിലൊന്നാണ് രാംലീലാ മൈതാനം

News Now
പിണറായിയുടെ വീട്ടില് നോട്ടീസ് പതിപ്പിച്ച് ഇഡി, 'സുഹൈൽ' പുറത്തിറങ്ങണ്ട, ദീപ്കെയ്ക്ക് ജാമ്യം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പനയിൽ കയറുന്നതിനിടെ ഹൃദയാഘാതം; ഫയർഫോഴ്സ് എത്തി, സാഹസിക രക്ഷാപ്രവർത്തനം, പക്ഷേ...

'5 മിനിറ്റിൽ ലോൺ, സിബിൽ സ്കോർ വേണ്ട'; വ്യാജ ലോൺ ആപ്പ് തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കാം

'ഞാൻ പിശുക്കിയാണ്, പണം ഇരട്ടിയാക്കാൻ എനിക്കറിയില്ല; സിനിമയിൽ വരുമ്പോൾ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്'

ന്യൂഡൽഹി: എസ്ഐആർ പരിഷ്കരണത്തിനെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഇന്ത്യ സഖ്യം നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബർ ഒന്നിന് ഡൽഹി രാംലീലാ മൈതാനത്ത് റാലി നടത്താൻ കോൺഗ്രസിന് അനുമതി. ഡൽഹി പൊലീസാണ് പ്രതിഷേധം നടത്താൻ രാംലീല മൈതാനം അനുവദിച്ചത്. ജന്തർ മന്തറിൽ പ്രക്ഷോഭങ്ങൾ നിരോധിച്ചതിനു പകരമായി കേന്ദ്രം അനുവദിച്ച സമര കേന്ദ്രങ്ങളിലൊന്നാണ് രാംലീലാ മൈതാനം.
ഡൽഹി മുൻസിപ്പൽ കോർപറേഷനിൽ നിന്ന് അന്നേദിവസം മൈതാനത്ത് മറ്റുപരിപാടികൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കോൺഗ്രസ് അനുമതിക്കായി പൊലീസിനെ സമീപിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ഒക്ടോബർ 25 മുതൽ നവംബർ മൂന്ന് വരെ രാംലീല മൈതാനം ലഭ്യമാണെന്ന് എംസിഡി അറിയിച്ചതിനെ തുടർന്ന്, സുരക്ഷാ മുൻകരുതലുകൾ വിലയിരുത്തിയാണ് ഡൽഹി പൊലീസ് എൻഒസി അനുവദിച്ചത്. റാലി തടസമില്ലാതെ നടത്തുന്നതിനും ഗതാഗത നിയന്ത്രണം കാര്യക്ഷമമാക്കുന്നതിനുമായി സംഘാടകരുമായും ട്രാഫിക് പൊലീസുമായും ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
WHAT TO READ NEXT

അഭിജിത് ദീപ്കെയ്ക്ക് ജാമ്യം
ഇവിഎമ്മിനു പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുക അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് കോൺഗ്രസ് റാലി സംഘടിപ്പിക്കുന്നത്. എസ്ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ തന്നെ എതിർപ്പുകൾ പ്രകടിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് ഇന്ത്യ മുന്നണി പ്രതിഷേധം ശക്തമാക്കിയത്.
Summary
A No Objection Certificate (NOC) has been issued to the Congress for a rally at Ramlila Maidan, said Delhi Police on Saturday
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


